കെഎസ്ആർടിസി വൈക്കം ഡിപ്പോയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി
സ്വന്തം ലേഖകൻ
വൈക്കം: കെഎസ്ആർടിസി വൈക്കം ഡിപ്പോ ഓപ്പറേറ്റിംഗ് സെൻ്റർ മാത്രമാക്കി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ബിജെപി വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം എൻ.ഹരി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു .
സംസ്ഥാനത്തെ ആദ്യകാല ഡിപ്പോകളിൽ ഒന്നായ വൈക്കം കെഎസ്ആർടിസി ഡിപ്പോയോടുള്ള അധികൃതരുടെ അവഗണന ഏറെക്കാലമായി തുടരുന്നതിൻ്റെ തുടർച്ചയാണ് കെഎസ്ആർടിസിയിൽ അടിക്കടിയുണ്ടാവുന്ന സ്ഥലം മാറ്റങ്ങളും പകരം ആളുകളെ നിയമനം നൽകാത്തതെന്നും.കെഎസ്ആർടിസി വൈക്കം ഡിപ്പോ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറെ സ്ഥലം മാറ്റിയത് മൂലം. നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇവിടത്തെ വർക്‌ഷോപ് അടച്ചു പൂട്ടാനാണെന്നും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസങ്ങൾക്കു മുൻപ് എടിഒയ്ക്കു പിറവം ഡിപ്പോയുടെ ചുമതല നൽകിയതുമൂലം. വൈക്കത്ത് എടിഒ രണ്ടു ദിവസം മാത്രമായി ചുരുങ്ങിയത് ഓഫീസിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന നിലയിലേക്ക് എത്തിയെന്നും.
വൈക്കം ഡിപ്പോയെ ഓപ്പറേറ്റിങ് സെൻ്റർ മാത്രമാക്കി ചുരുക്കാനുള്ള നീക്കമാണ് കെ എസ് ആർ ടി സി മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്നും ഭരണ കക്ഷിയിൽപ്പെട്ട സ്ഥലം എം എൽ എ യുടെ നിഷ്ക്രിയത്വം ആണ് അടിക്കടി ഇത്തരത്തിലുള്ള നീക്കങ്ങളുമായി ഡിപ്പോയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് നടപടികൾ ഉണ്ടാവുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ.ഹരി അഭിപ്രായപ്പെട്ടു
നിയോജക മണ്ഡലം പ്രസിഡൻ്റ് വിനൂബ് വിശ്വം അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി രമേശ് കാവിമറ്റം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ.സുഭാഷ്, സംസ്ഥാന കൗൺസിൽ അംഗം ടി.വി. മിത്രലാൽ നിയോജക മണ്ഡലം ഭാരവാഹികളായ എം.ആർ.ഷാജി, കെ.കെ.കരുണാകരൻ, പി.എൻ.പ്രതാപൻ, പി.പി.തങ്കച്ചൻ, ഒ.മോഹനകുമാരി, വി.അമ്പിളി, വി.ശിവദാസ്, രൂപേഷ് മേനോൻ , കെ.ആർ.ശ്യാംകുമാർ, കെ.ആർ.രാജേഷ്, വി എൽ സാബു, പ്രിയാ ഗിരീഷ് എന്നിവർ സംസാരിച്ചു