സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നും തട്ടിയെടുത്തത് 27.5 പവൻ സ്വർണ്ണവും അൻപതിനായിരം രൂപയും ; 18കാരിയിൽ നിന്നും വിവാഹ വാഗ്ദാനം നൽകി സ്വർണ്ണവും പണവും തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നും തട്ടിയെടുത്തത് 27.5 പവൻ സ്വർണ്ണവും അൻപതിനായിരം രൂപയും ; 18കാരിയിൽ നിന്നും വിവാഹ വാഗ്ദാനം നൽകി സ്വർണ്ണവും പണവും തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

മുട്ടം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നു 27.5 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി 18കാരിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്ത കൊല്ലം പത്തനാപുരം പുന്നല ബംഗ്ലദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയിൽ തൻസീറാണ്(25)പൊലീസ് പിടികൂടിയത്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.

മൂന്നുമാസം മുൻപ് തുടങ്ങനാട് സ്വദേശിനിയായ 18കാരിയിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി രണ്ടു തവണയായി ഇയാൾ സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മുട്ടം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടികൂടിയ ഇയാളിൽ നിന്നും 12 പവൻ സ്വർണം കണ്ടെടുത്തു. ബാക്കി സ്വർണം ചാലക്കുടിയിലെ 4 സ്വർണക്കടകളിൽ വിറ്റതായി പൊലീസിനോടു സമ്മതിച്ചു. കൊട്ടാരക്കരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തട്ടിപ്പുനടത്തിയ ശേഷം രണ്ട് ആഴ്ചയിലേറെയായി ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു.

പൊലീസ് കൊട്ടാരക്കരയിലെത്തി പഴയ മൊബൈൽ ലൊക്കേഷൻ വച്ചാണു പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുട്ടം എസ്‌ഐ എൻ.എസ്. റോയി, എഎസ്‌ഐ കെ പി അജി, ജയേന്ദ്രൻ, സിപിഒമാരായ എസ് ആർ ശ്യാം, കെ ജി അനൂപ്, വി പി ഇസ്മായിൽ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.