കോവിഡ് വാക്സിൻ- ആസ്റ്റർ മെഡ്സിറ്റിയിൽ ആരോഗ്യവകുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി

കോവിഡ് വാക്സിൻ- ആസ്റ്റർ മെഡ്സിറ്റിയിൽ ആരോഗ്യവകുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി

സ്വന്തം ലേഖകൻ

കൊച്ചി:എറണാകുളം ജില്ലയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ഒന്നായ ആസ്റ്റർ മെഡ്സിറ്റിയിൽ ആരോഗ്യവകുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സിഒഒ അമ്പിളി വിജയരാഘവൻ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ. ജോൺ തുടങ്ങിയവരുമായി ചർച്ച നടത്തിയത്.

ആരോഗ്യപ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. 75-ൽ കൂടുതൽ ആരോഗ്യപ്രവർത്തകർ വാക്സിനിനായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളെയാണ് വാക്സിൻ വിതരണത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group