play-sharp-fill
താനൂര്‍ ബോട്ടപകടം; റിട്ട. ജസ്റ്റിസ് വികെ മോഹനന്‍ അന്വേഷിക്കും

താനൂര്‍ ബോട്ടപകടം; റിട്ട. ജസ്റ്റിസ് വികെ മോഹനന്‍ അന്വേഷിക്കും

സ്വന്തം ലേഖകൻ

കൊച്ചി: 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ട് അപകടത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് വികെ മോഹനൻ ചെയർമാനായ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. നീലകണ്ഠൻ ഉണ്ണി, സുരേഷ് കുമാർ എന്നീ സാങ്കേതിക വിദഗ്ധർ കമ്മിഷൻ അംഗങ്ങളായിരിക്കും.

സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തത്തിൽ മരിച്ച 22 പേരുടെയും കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ്, രക്ഷാപ്രവർത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരുക്കേറ്റവരുടെ തുടർ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Tags :