തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ ഉയർത്തുന്നത് നിർത്തി :വിയപുരം പഞ്ചായത്തിലെ പുഞ്ച കൃഷിയുടെ വിളവെടുപ്പു പൂർത്തിയാകാത്തതാണ് കാരണം:

തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ ഉയർത്തുന്നത് നിർത്തി :വിയപുരം പഞ്ചായത്തിലെ പുഞ്ച കൃഷിയുടെ വിളവെടുപ്പു പൂർത്തിയാകാത്തതാണ് കാരണം:

Spread the love

 

കുമരകം : തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ ഉയർത്തുന്നത് ആലപ്പുഴ കളക്ടറുടെ ഉത്തരവിനെ തുടർന്ന് നിർത്തിവെച്ചു. ആലപ്പുഴ ജില്ലയിലെ വിയപുരം പഞ്ചായത്തിലെ പുഞ്ച കൃഷിയുടെ വിളവെടുപ്പു പൂർത്തിയാകാത്തതിനാൽ കർഷകർ നൽകിയ പരാതിയെ തുടർന്നാണ് കളക്ടറുടെ നടപടി. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ കുടിവെള്ള പദ്ധതിക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ഈ വർഷം ഓരു മുട്ടുകൾ നിർമ്മിച്ചില്ല. തന്മൂലം താഴത്തങ്ങാടി ഉൾപ്പടെയുള്ള കുടിവെള്ള പദ്ധതികളിൽ ഉപ്പുവെള്ളം എത്തും. ഇതും ബണ്ട്തുറക്കുന്നത് നിർത്തിവെക്കാൻ കാരണമായി.

മാർച്ച് 15-ന് തുറക്കേണ്ട ഷട്ടർ ഈ വർഷം ഏപ്രിൽ 12 നാണ് തുറന്നു തുടങ്ങിയത്. രണ്ട് ദിവസങ്ങൾക്കൊണ്ട് മദ്ധ്യഭാഗത്തുള്ള മൂന്നാം ഘട്ടത്തിലെ 29 ഷട്ടറുകൾ തുറന്നപ്പാേഴാണ് ബാക്കി ഷട്ടറുകൾ തുറക്കുന്നത് നിർത്തിവെക്കാൻ അധികൃതർ നിർദ്ധേശിച്ചത്. ബാക്കിയുള്ള 61 ഷട്ടറുകളും നാലു ലോക്ക് ഷട്ടറുകളും ഇനിയും തുറക്കാനുണ്ട്.

കാർഷിക കലണ്ടർ പ്രകാരം നെൽകൃഷി ഇറക്കാത്തതും ശുദ്ധജല പദ്ധതികൾ സംരക്ഷിക്കുന്നതിന് യഥാസമയം ഓരു മുട്ടിടാത്തതുമാണ് ഷട്ടറുകൾ തുറക്കാൻ എല്ലാവർഷവും വെെകുന്നതിൻ്റെ പ്രധാന കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group