play-sharp-fill
പണം വേണോ? പണം! ഒന്നരക്കോടി നിമിഷങ്ങൾക്കകം അക്കൗണ്ടിലെത്തും; സുവിശേഷത്തിൻ്റെ മറവിൽ ജനങ്ങളെ പൊട്ടന്മാരാക്കി ട്രൗസറിടുന്ന ന്യൂജൻ സുവിശേഷകൻ കോട്ടയത്ത്; നഗരത്തിൽ വീണ്ടും തങ്കു മാജിക്ക്

പണം വേണോ? പണം! ഒന്നരക്കോടി നിമിഷങ്ങൾക്കകം അക്കൗണ്ടിലെത്തും; സുവിശേഷത്തിൻ്റെ മറവിൽ ജനങ്ങളെ പൊട്ടന്മാരാക്കി ട്രൗസറിടുന്ന ന്യൂജൻ സുവിശേഷകൻ കോട്ടയത്ത്; നഗരത്തിൽ വീണ്ടും തങ്കു മാജിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: പണം വേണോ? ഒന്നരക്കോടി അക്കൗണ്ടിലെത്തും; സുവിശേഷത്തിൻ്റെ മറവിൽ ജനങ്ങളെ പൊട്ടന്മാരാക്കി ട്രൗസറിടുന്ന ന്യൂജൻ സുവിശേഷകൻ കോട്ടയത്ത്.

പണം വേണോ? പണം വേണോ ? പണം വേണോ ? വേണ്ടേ ? വേണോ? എന്ന് വിളിച്ചു ചോദിച്ചു കൊണ്ടാണ് ന്യൂജൻ സുവിശേഷകൻ ജനക്കൂട്ടത്തിനിടയിൽ നിറഞ്ഞു നിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം വേണമെന്ന് പറയുന്നവരുടെ അക്കൗണ്ടിൽ നിമിഷനേരം കൊണ്ട് എത്തും ഒന്നര കോടി രൂപ! വെറും കെട്ടുകഥയാണെന്ന് പറയുന്നവർക്ക് മുന്നിലേക്ക് തെളിവുകൾ നിരത്താനും ബ്രദർ റോൺസ് മാത്യൂവിന് സാധിക്കും.

സാക്ഷ്യം പറയാൻ ആളുകളുണ്ട്. അതെ ആധ്യാത്മിക തട്ടിപ്പിന്റെ മോസ്റ്റ് മോഡേൺ രൂപം. ഫ്രീക്കൻ വേഷത്തിലെത്തി ശുശ്രൂഷ നടത്തുകയാണ് നമ്മുടെ ബ്രദർ റോൺസ് മാത്യൂ. മറ്റാരുമല്ല ഈ മഹാൻ നമ്മുടെ സ്വന്തം തങ്കു പാസ്റ്ററുടെ മോൻ !

തങ്കു പാസ്റ്റർ ചെറിയ പുള്ളിയല്ല. നമ്മുടെ കേരളം ഭരിക്കുന്ന വിപ്ലവ നക്ഷത്രം സഖാവ് പിണറായി വിജയന്റെ വിശ്വസ്തൻ ആണ് തങ്കു ബ്രദർ എന്നാണ് കോട്ടയത്ത് പൊതുവെ അറിയപ്പെടുന്നത്. ആ ഉറപ്പാണ് ഈ മഹാമാരി കാലത്തും ദാരിദ്ര്യത്തിൽ നട്ടം തിരിയുന്ന പാവങ്ങളെ പറ്റിക്കാൻ റോൺസ് എന്ന അത്യാധുനിക ആത്മീയ വ്യാപാരിക്ക് കരുത്തേകുന്നത് എന്നാണ് ജനം പറയുന്നത്.

കോടികൾ മുടക്കി പൊതുമൈതാനങ്ങളിൽ സ്വർഗീയവിരുന്ന് നടത്തുന്നയാളാണ് തങ്കു ബ്രദർ. തങ്കുവിനൊപ്പം പിണറായി വിജയൻ 2015-ൽ കോട്ടയത്ത് ടി കെ രാമകൃഷ്ണൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വർഗീയ വിരുദ്ധ സെമിനാറിൽ പങ്കെടുത്തു. മതപരിവർത്തനം നടത്തുന്ന ആൾക്കൊപ്പം വർഗീയവിരുദ്ധ സെമിനാറിൽ പങ്കെടുത്തത് അന്നും വിവാദമായിരുന്നു. അവിടെ പിണറായി ഇങ്ങനെ പ്രസംഗിച്ചു: “ആശ്രയമറ്റവർക്ക് ആശ്രയവും അഭയമില്ലാത്തവർക്ക് അഭയവും ആലംബമില്ലാത്തവർക്ക് ആലംബവും വേദനിക്കുന്നവർക്ക് ആശ്വാസവും എത്തിച്ചു കൊടുക്കുക എന്ന തത്വം സമൂഹത്തിൽ ശരിയായ രീതിയിൽ പ്രാവർത്തികമാക്കാൻ കഴിയണം.

ആ വഴിയേ മനുഷ്യസ്‌നേഹത്തിന്റെ സന്ദേശവുമായി കൂടുതൽ സഞ്ചരിക്കാൻ നിങ്ങളുടെ സംഘടനയ്ക്ക് കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് ഈ പരിപാടി ഔപചാരികമായി ഉത്‌ഘാടനം ചെയ്തതായി അറിയിച്ചു കൊള്ളുന്നു.’

നിങ്ങൾക്കെന്റെ സ്നേഹാഭിവാദനങ്ങൾ”. ഇതാണ് തങ്കുവിന് പിണറായി എന്ന കമ്മ്യൂണിസ്റ്റ് നേതാവ് നൽകിയ സർട്ടിഫിക്കറ്റും ഉറപ്പും.

തരികിട പരിപാടികളിലൂടെ നിറഞ്ഞ് നിന്ന് ആത്മീയപരിവേഷത്തിൽ വന്നിറങ്ങി രോഗശാന്തി ശുശ്രൂഷ നടത്തുന്ന ആത്മീയവ്യാപാരിയാണ് തങ്കു പാസ്റ്റർ.

പേരിന്റെ മുന്നിലുള്ള ഡോക്ടർ എങ്ങനെയുണ്ടായെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. കുട്ടനെന്ന പാവപ്പെട്ട തൊഴിലാളിയായിരുന്നു തങ്കു പാസ്റ്ററുടെ പ്രാർത്ഥനാസമ്മേളനങ്ങളിലെ ആദ്യകാല ഇര. കുട്ടനു കാൻസറായിരുന്നു. പല ആശുപത്രികളിൽ ചികിത്സിപ്പിച്ചുവത്രേ. രോഗം കൂടിയതല്ലാതെ കുറഞ്ഞില്ല. ഒടുവിൽ ഡോക്ടർമാർ കൈയൊഴിഞ്ഞു.

ആധുനികവൈദ്യശാസ്ത്രം കൈയ്യൊഴിഞ്ഞ കുട്ടനെ തങ്കു പാസ്റ്റർ രക്ഷപ്പെടുത്തി. തങ്കു പാസ്റ്ററിന്റെ പ്രാർത്ഥനയുടെ ശക്തിയാൽ കുട്ടന്റെ കാൻസർ പൂർണമായും മാറിയത്രേ; എന്ന് തങ്കു പാസ്റ്റർ പറയും. കുട്ടനും അത് ഏറ്റു പറയും. കുട്ടനിൽ ദൈവത്തിന്റെയും തങ്കുപാസ്റ്ററിന്റെയും അദ്ഭുതം പ്രവർത്തിച്ചതറിഞ്ഞ് എല്ലാ പ്രാർത്ഥനാസമ്മേളനങ്ങളിലും ഭക്തർ പണവും ആഭരണങ്ങളും സംഭാവന നൽകി.

പിന്നിട് ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന രാജനും ഭാര്യയും ഇദ്ദേഹത്തോട് പിണങ്ങിയപ്പോൾ പത്രസമ്മേളനം നടത്തി തന്നെ, സ്വർഗീയവിരുന്ന് എന്നപേരിൽ പാസ്റ്റർ സംഘടിപ്പിക്കുന്ന പരിപാടിയെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അന്നത് വലിയ ചർച്ച ആയെങ്കിലും പാസ്റ്റർ പണം നൽകി മാധ്യമസ്ഥാപനങ്ങളെ ഒതുക്കി എന്നാണ് ആരോപണം.

ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസുകളെപ്പറ്റി നിരവധി ആരോപണങ്ങളുണ്ട്. സ്വർഗീയ വിരുന്നിന്റെ പേരിൽ വൻ തോതിൽ പണം പിരിക്കുന്നതായും ആരാധനയ്‌ക്കെത്തുന്നവരിൽ നിന്നും സ്‌ത്രോത്ര കാഴ്ചയ്ക്കു പുറമെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് കവറുകൾ നൽകി അതിലൂടെ പണം സമാഹരിക്കുകയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളിൽ നിന്ന് ഓരോ ആഴ്ചയും ലക്ഷക്കണക്കിന് രൂപയാണ് ശേഖരിക്കുന്നതെന്നും ആരോപണമുണ്ട്.