തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം: അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം: അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

സ്വന്തം ലേഖിക

തലശ്ശേരി: മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.

മാലൂര്‍ ശിവപുരത്തെ കണ്ടത്തില്‍ പുരയില്‍ പി റിജില്‍ (27), കാരാക്രയില്‍ കെ ശ്രീജിത്ത് (32), മുരിക്കില്‍ വീട്ടില്‍ സി പ്രവീണ്‍ (29), നന്ദനത്തില്‍ സി എം ജനീഷ് (34), കോളാരിയിലെ പീടികയില്‍കണ്ടി കെ സായൂജ് (26) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. ഡിസംബര്‍ ഒന്നിന്​ കെ ടി ജയകൃഷ്ണന്‍ ബലിദാന ദിനത്തോടനുബന്ധിച്ച്‌ തലശ്ശേരിയില്‍ നടന്ന യുവമോര്‍ച്ച റാലിയിലാണ്​ മു​ദ്രാവാക്യം മുഴക്കിയത്​.

മാലൂര്‍ തോലമ്പ്ര പി സജിന്‍ (46), തോലമ്പ്ര രാഹുല്‍ (32), ശിവപുരം വെമ്പടിത്തട്ട് ശ്രുതിന്‍ (28), ധര്‍മടം പഞ്ചായത്തിലെ പാലയാട് ഷിജില്‍ എന്ന ടുട്ടു (30), കണ്ണവം ആര്‍ രഗിത്ത് (26), കണ്ണവം വി വി ശരത് (25), മാലൂര്‍ ശിവപുരം ശ്രീരാഗ് (26), മാലൂര്‍ ചെമ്മാരന്‍ തോലമ്പ്ര സി രജീഷ് (36) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ടതിന്‍റെ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ ഡിസംബര്‍ ഒന്നിന് തലശ്ശേരിയില്‍ സംഘടിപ്പിച്ച ജില്ലാ റാലിയില്‍ മുസ്ലീമുകള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച്‌​ പ്രകടനം നടത്തിയതിന് 25 പേര്‍ക്കെതിരെയാണ് കേസ്.

ഈ സംഭവത്തിന് ശേഷം നിരോധനാജ്ഞ ലംഘിച്ച്‌ തലശ്ശേരിയില്‍ പ്രകടനം നടത്തിയ കേസില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ പത്ത് പേര്‍ അറസ്റ്റിലായിരുന്നു.

ഈ സംഭവത്തില്‍ 250 പേര്‍ക്കെതിരെയാണ് കേസ്. അറസ്റ്റ് ചെയ്തവരെ കോടതി റിമാന്‍ഡ് ചെയ്തു.