കോവിഡ് ധനസഹായം: ഇതുവരെ ലഭിച്ചത് 1436 അപേക്ഷകള്‍; 2.12 കോടി വിതരണം ചെയ്തു
സ്വന്തം ലേഖിക
കൊച്ചി: ജില്ലയില്‍ കോവിഡ് മരണ ധനസഹായ പദ്ധതിയില്‍ 2.12 കോടി രൂപ വിതരണം ചെയ്തു.
424 അപേക്ഷകര്‍ക്കാണ് തുക കൈമാറിയത്.
ഇതുവരെ 1436 അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ 846 അപേക്ഷകള്‍ അംഗീകരിച്ചു. മറ്റ് അപേക്ഷകളില്‍ നടപടികള്‍ തുടരുകയാണ്.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ധനസഹായത്തിന് www.relief.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്കിയ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് അല്ലെങ്കില്‍ അപ്പീല്‍ മുഖാന്തരം എ.ഡി.എമ്മില്‍ നിന്ന് ലഭിച്ച ഐ.സി.എം.ആര് സര്‍ട്ടിഫിക്കറ്റ്, റിലേഷന്ഷിപ് സര്‍ട്ടിഫിക്കറ്റ്, അനന്തര അവകാശികള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്ക് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചിട്ടുള്ളത് ആര് തന്നെ ആയാലും അപേക്ഷ സ്വീകരിച്ച് അര്‍ഹരായവരുടെ പേരില്‍ ധനസഹായം വിതരണം ചെയ്യും.