പഞ്ചായത്തും കൃഷി വകുപ്പും കൈകോർത്തു: പുഞ്ച കൃഷി മുടങ്ങിയ വൈക്കം തലയാഴം വനം സൗത്ത് പാടശേഖരം ഇനി പച്ചപ്പണിയും:

പഞ്ചായത്തും കൃഷി വകുപ്പും കൈകോർത്തു: പുഞ്ച കൃഷി മുടങ്ങിയ വൈക്കം തലയാഴം വനം സൗത്ത് പാടശേഖരം ഇനി പച്ചപ്പണിയും:

 

സ്വന്തം ലേഖകൻ
തലയാഴം: പുഞ്ച കൃഷി മുടങ്ങിയ വൈക്കം തലയാഴം വനം സൗത്ത് പാടശേഖരം ഇനി പച്ചപ്പണിയും.
27 വർഷമായി ഇവിടെ പുഞ്ചകൃഷി മുടങ്ങിയിട്ട്.ഇപ്പോൾ ത്രിതല പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റേയും സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്. വിത ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് നിർവഹിച്ചു.

285 ഏക്കർ വിസ്തീർണവരുന്ന വനം സൗത്ത് പടശേഖരത്തിൽ 151 കർഷകരാണുള്ളത്. അഞ്ചര ഏക്കറോളം വരുന്നപാടശേഖരത്തിന്റെ പുറംബണ്ട് ഇടിഞ്ഞു താണതിനാൽ വെള്ളം കവിഞ്ഞെത്തി കൃഷി നാശമുണ്ടാകുന്നതിനാൽ കർഷകർക്ക് പുഞ്ച കൃഷി ചെയ്യാൻ സാധിച്ചിരുന്നില്ല. പാടശേഖരത്തിലേയ്ക്ക് ശുദ്ധജലമെത്തിക്കുന്ന പുത്തൻതോട് എക്കൽ നിറഞ്ഞ് നീരൊഴുക്കു കുറഞ്ഞതും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. പാടത്തെ വെള്ളം പുറന്തള്ളുന്നതിനു സ്ഥാപിച്ച പെട്ടിയും പറയും ഫലപ്രദമായിവെള്ളം പുറന്തള്ളുന്നതിനു സഹായകരമല്ലാത്തതിനാൽ വെർട്ടിക്കൽ ആക്സിൽ പമ്പ് സെറ്റ് അനിവാര്യമാണെന്ന് കർഷകർ പറയുന്നു.

പാടത്തേക്ക് ശുദ്ധജലം സുഗമമായി എത്തിക്കാനായാൽ വനം സൗത്ത്, വനം നോർത്ത് , കണ്ണുവള്ളിക്കരി, പാലച്ചുവട് , മൂന്നംവേലിക്കരി തുടങ്ങിയ പാടശേഖരങ്ങളിലായി 900 ഏക്കറിൽ രണ്ടു തവണ നെൽകൃഷി ചെയ്യാനാകുമെന്ന് കർഷകർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയാഴം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഭൈമി വിജയൻ, മെമ്പർമാരായ മധു, പ്രീജു കെ.ശശി, പാടശേഖര സമിതി പ്രസിഡന്റ്‌ സിബിച്ചൻ ജോസഫ് ഇടത്തിൽ, സെക്രട്ടറി വി.എസ്. മജികുമാർ, വൈസ് പ്രസിഡന്റ്‌ ബാബുരാജ്, പാടശേഖരസമിതി അംഗങ്ങളായ ശ്രീധരൻ, തമ്പി, സുരേഷ്, ശശി, ബാബു, പുഷ്പാകരൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ മഹേഷ്‌ കുമാർ, ഹരി, ബിജുപറപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.