play-sharp-fill
ഓണക്കോടിയെടുക്കാൻ വസ്ത്രശാലകളിൽ പോകുമ്പോൾ സൂക്ഷിക്കുക; ട്രയൽ റൂമുകളിൽ ക്യാമറാ കണ്ണുകൾ പതിയിരിപ്പുണ്ടാകും; കോട്ടയം ശീമാട്ടിയിലെ ട്രയൽ റൂമിൽ ജീവനക്കാരൻ ഒളിക്യാമറ വെച്ചത് മൂന്ന് വർഷം മുൻപ്;  ശീമാട്ടിയിൽ സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജീവനക്കാരൻ പകർത്തിയ സംഭവം നിരവധി ഭീഷണികളെ അതിജീവിച്ച്  പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ്…!

ഓണക്കോടിയെടുക്കാൻ വസ്ത്രശാലകളിൽ പോകുമ്പോൾ സൂക്ഷിക്കുക; ട്രയൽ റൂമുകളിൽ ക്യാമറാ കണ്ണുകൾ പതിയിരിപ്പുണ്ടാകും; കോട്ടയം ശീമാട്ടിയിലെ ട്രയൽ റൂമിൽ ജീവനക്കാരൻ ഒളിക്യാമറ വെച്ചത് മൂന്ന് വർഷം മുൻപ്; ശീമാട്ടിയിൽ സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജീവനക്കാരൻ പകർത്തിയ സംഭവം നിരവധി ഭീഷണികളെ അതിജീവിച്ച് പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ്…!

സ്വന്തം ലേഖകൻ

കോട്ടയം: വസ്ത്രശാലകളിലെ ട്രയൽ റൂമുകളിലും ശുചിമുറിയിലുമെല്ലാം ഒളിക്യാമറ വെക്കുകയും പെൺകുട്ടികളുടേയും യുവതികളുടേയും ദൃശ്യങ്ങൾ പകർത്തിയ നിരവധി സംഭവങ്ങൾ സംസ്ഥാന വ്യാപകമായി നടന്നിട്ടും എങ്ങുമെത്താതെ അന്വേഷണം.

പുറത്ത് നിന്ന് നോക്കിയാൽ കാണാൻ സാധിക്കാത്ത തരത്തിലുള്ള ചെറിയ വലിപ്പത്തിലുള്ള ഒളിക്യാമറകളാണ് പലയിടത്തും പിടികൂടിയത്. എറണാകുളത്തും കോഴിക്കോടും ഹോട്ടലുകളിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ പിടികൂടിയ സംഭവവും ഉണ്ടായത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്ടെ ഹോട്ടലിൽ ഗുഡ്നൈറ്റ് മിഷ്യനുള്ളിൽ ഒളിക്യാമറ വെച്ച് നവ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതും മാസങ്ങൾക്ക് മുൻപായിരുന്നു .സംഭവത്തിൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോട്ടയം ശീമാട്ടിയിൽ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വെച്ച് ശീമാട്ടിയുടെ ജീവനക്കാരൻ തന്നെ യുവതികളുടെ ദൃശ്യങ്ങൾ പകർത്തിയത് പിടികൂടിയതും മൂന്ന് വർഷം മുൻപ് മാത്രമാണ്.
ശീമാട്ടിയിലെ ജീവനക്കാരനായിരുന്ന കാരാപ്പുഴ വെള്ളപ്പനാട്ടിൽ നിധിൻകുമാറി(30)നെയാണ് ഡ്രസ്ചേഞ്ചിംഗ് റൂമിൽ നിന്നും യുവതിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പിടികൂടിയത്

കോട്ടയത്തെ പ്രമുഖ അഭിഭാഷകയാണ് നിധിൻകുമാറിനെ കൈയ്യോടെ പിടികൂടിയത്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ 17 സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് അഭിഭാഷകയുടെ പരാതിയിൻമേൽ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു

എന്നാൽ പരാതിക്കാരെ സ്വാധീനിക്കാനും പരാതി ഇല്ലാതാക്കി കേസ് ഒതുക്കാനുമുള്ള
ശ്രമങ്ങൾ ഉന്നത കേന്ദ്രങ്ങൾ ഇടപെട്ട് നടത്തിയതോടെ അഭിഭാഷക വിവരം തേർഡ് ഐ ന്യൂസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് ഗുരുതരമായ പ്രശ്നമാണെന്നും കോട്ടയത്തെ നിരവധി സ്ത്രീകളുടേയും പെൺകുട്ടികളുടേയും അഭിമാനം തന്നെ ചോദ്യം ചെയ്യുന്ന വിഷയമാണെന്നും മനസിലാക്കിയ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതോടെയാണ് വസ്ത്രശാലയുടെ സ്വാധീനത്താൽ പുറം ലോകമറിയാതെ മുങ്ങി പോകുമായിരുന്ന കേസ് വെളിച്ചം കണ്ടത്.
ഈ കേസിന്റെ വിചാരണ കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 3 ൽ ഉടൻ തുടങ്ങും

പിറവം ചെറുമുഴിക്കൽ ടെക്സ്റ്റൈൽസിൻ്റെ ട്രയൽ റൂമിൽ നിന്നും ഒളിക്യാമറ കണ്ടെത്തിയിരുന്നു.വസ്ത്രങ്ങൾ വാങ്ങിയ ശേഷം ട്രയൽ റൂമിൽ പോയി പുതിയ വസ്ത്രങ്ങൾ ധരിക്കാൻ ഒരുങ്ങവെയാണ് യുവതി ട്രയൽ റൂമിൽ സ്ഥാപിച്ചിരുന്ന ക്യാമറ ശ്രദ്ധിക്കുന്നത്. തുടർന്ന് പൊലീസിന് പരാതി നൽകുകയായിരുന്നു. മൊബൈൽ ക്യാമറയാണ് തുണിക്കടയിൽ സ്ഥാപിച്ചിരുന്നത്.

വൈറ്റിലയിലെ പ്രമുഖ മാളിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്‍റെ ട്രയല്‍ റൂമില്‍ നിന്നും മുൻപ് ഒളിക്യാമറ പിടികൂടിയിരുന്നു. പാലാരിവട്ടം സ്വദേശിയായ യുവതിയാണ് ട്രയല്‍ റൂമില്‍ ക്യാമറ കണ്ടെത്തിയത്.

മറ ശ്രദ്ധയില്‍പ്പെട്ട യുവതി മൊബൈല്‍ ഫോണ്‍ അടക്കം പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തിലെ ജീവനക്കാരനായ വടുതല സ്വദേശി ഷാജഹാനെ പിടികൂടിയത്.

ഓണക്കോടിയെടുക്കാൻ വസ്ത്രശാലകളിൽ പോകുമ്പോൾ ശ്രദ്ധിക്കണം. ട്രയൽ റൂമുകളിൽ ക്യാമറാ കണ്ണുകൾ പതിയിരിപ്പുണ്ടോയെന്ന്
നാല് വശത്തും പരിശോധിക്കണം. കൂടാതെ കൂടെയുള്ളവരെ കാവൽ നിർത്തിയ ശേഷമേ ട്രയൽ റൂമുകളിൽ കയറാവൂ.ട്രയൽ റൂമുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും വേണം !