വിവാഹമോചനം ഒരു പൈസ പോലും കയ്യിലില്ലാത്ത സമയത്ത്; ഇപ്പോൾ ആസ്തി 150 കോടിക്ക് മുകളിൽ; ഒരു സിനിമയ്ക്ക് പ്രതിഫലം ഒന്നരക്കോടി വരെ; ജനപ്രീതിക്കപ്പുറം ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായി ഉയർത്തെഴുന്നേൽപ്പ്; രജനികാന്തിനൊപ്പം തമിഴിലും അടച്ചു കേറി; വിവാഹ ശേഷം വേദികളിൽ പോലും കാണാതായ മഞ്ജു വാര്യർ ഇന്ന് മലയാളത്തിൻ്റെ ലേഡി സൂപ്പര്‍സ്റ്റാർ
മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. ഇപ്പോഴത്തെ ‘അടിച്ചുകേറി വാ….’ ട്രെന്‍ഡിങ് ഡയലോഗ് ഏറ്റവും കൂടുതൽ ഇണങ്ങുന്നത് മഞ്ജുവിന് തന്നെയാണെന്ന് പറയാം. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വിവാദ ചർച്ചകൾക്ക് വഴിവക്കുമ്പോഴും മഞ്ജുവാര്യർ തിരക്കിലാണ്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും അടിച്ചു കേറുകയാണ് താരം.
സ്റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം ചുവടുവെക്കുന്ന ഗാനം യൂട്യൂബില്‍ റിക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ എന്ന സിനിമയിലാണ് രജനികാന്തിന്റെയും മഞ്ജുവിന്റെയും തകര്‍പ്പന്‍ പ്രകടനം.
‘മനസിലായോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യുട്യൂബിലെത്തി. റിലീസ് ചെയ്ത് ആദ്യ രണ്ടു മണിക്കൂറില്‍ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. 32 വര്‍ഷങ്ങള്‍ക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിൽ നായികയായി എത്തുകയാണ് മഞ്ജു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യഥാര്‍ത്ഥ സ്ത്രീ ശക്തിയുടെ പ്രതിനിധിയായിട്ടാണ് തമിഴ്- ഇംഗ്ലീഷ് മാസികള്‍ താരത്തെ വിലയിരുത്തുന്നത്. സത്യത്തില്‍ ചാരത്തില്‍നിന്ന് ഉയര്‍ത്തെഴുനേറ്റ താരമാണ് ഇവര്‍. ലോഹിതദാസ് രചിച്ച സല്ലാപം എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ശോഭന, രേവതി, ഉര്‍വശി, പാര്‍വതി തുടങ്ങിയവര്‍ അടക്കിവാണ മലയാള സിനിമയിലെ നായികാപദവിയിലേക്ക് നടന്ന് കയറി.
98-ല്‍ നടന്‍ ദിലീപുമായുള്ള പ്രണയ വിവാഹത്തെതുടര്‍ന്ന് അവര്‍ പൂര്‍ണ്ണമായും സിനിമയില്‍നിന്ന് മാറിനിന്നു. വിവാഹത്തിനുശേഷം ദിലീപിന്റെ ചില വാക്കുകളും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. മഞ്ജു അഭിനയം നിര്‍ത്തുകയാണെന്നും, എന്റെ ഭാര്യയെ മറ്റൊരാള്‍ കെട്ടിപ്പിടിക്കുന്നതൊന്നും എനിക്ക് ഇഷ്ടമല്ല എന്ന രീതിയിലായിരുന്നു ആ പരാമര്‍ശം.
പക്ഷേ പിന്നീട് മഞ്ജുവാര്യര്‍ എന്ന നടിയെ മാത്രമല്ല വ്യക്തിയെയും പിന്നെ പൊതുവേദികളില്‍ എവിടെയും കണ്ടില്ല. ഒടുവിൽ വർഷങ്ങൾക്കു ശേഷം ദിലീപും മഞ്ജുവും വേർപിരിഞ്ഞപ്പോൾ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് പരസ്യമായി യാതൊരു കുറ്റവും പറയാതെ അവര്‍ കണ്ണീരോടെ മടങ്ങുന്ന കാഴ്ചയാണ് ജനങ്ങൾ കണ്ടത്.
വിവാഹമോചനത്തിന് ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. അതേവര്‍ഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലൂടെ അവര്‍ വെള്ളിത്തിയില്‍ തിരിച്ചെത്തി. ചിത്രം വലിയ വിജയമായി.
ഇന്ന് പൊതുവേദികളിലും ചാനല്‍ പരിപാടികളിലും സജീവമാണ് മഞ്ജു. പരസ്യവിപണിയില്‍ മോഹന്‍ലാലിനെപ്പോലെ ഏറ്റവും വിലപിടിച്ചതാരമായി. ഇപ്പോള്‍ തുടര്‍ച്ചയായ പരാജയങ്ങളുമായി ദിലീപ് വെടിതീര്‍ന്ന് നില്‍ക്കുമ്പോഴും, തമിഴിലടക്കം വെന്നിക്കൊടി നാട്ടി മഞ്ജു താരമാവുകയാണ്.
കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിലും മഞ്ജുവിന്റെ ഇടപെടലാണ് നിര്‍ണ്ണായകമായത്. സംഭവത്തില്‍ ദൂരുഹതയും, ഗൂഢാലോചനയും തുടക്കം മുതല്‍ സംശയിച്ചത് അവര്‍ മാത്രമാണ്. പിന്നീടാണ് പോലീസ് അന്വേഷണത്തില്‍ ദിലീപ് അറസ്റ്റിലാവുന്നത്.
ഈ 46ാം വയസ്സിലും കേരളത്തിലെ ഏറ്റവും ജനപ്രിയതാരമാണ് മഞ്ജു. അടുത്തകാലത്തായി ചില ചിത്രങ്ങള്‍ പരാജയമാണെങ്കിലും, അവരുടെ ജനപ്രീതിക്ക് അല്‍പ്പംപോലും കുറവ് വന്നിട്ടില്ല. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നായികയും മഞ്ജുവാണെന്ന് സിനിമാ- ബിസിനസ് മാഗസിനുകള്‍ പറയുന്നു.
ഒരു സിനിമയ്ക്ക് മലയാളത്തില്‍ 75 ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയിലാണ് മഞ്ജു വാര്യര്‍ ഈടാക്കുന്നത്. തമിഴ് സിനിമയില്‍ നിന്ന് ഇതിലേറെ പ്രതിഫലമാണ് മഞ്ജുവിന് ലഭിക്കുന്നത്.142 കോടിക്കും 150 കോടിക്കും ഇടയിലാണ് മഞ്ജുവിന്റെ ആസ്തിയെന്നാണ് ബിസിനസ് മാഗസിനുകള്‍ പറയുന്നത്. പരസ്യചിത്രങ്ങളിലേയും മറ്റും സഹകരണങ്ങള്‍ക്ക് 75 ലക്ഷമാണ് താരം ഈടാക്കുന്ന പ്രതിഫലം.
ഇതെല്ലാം ചാരത്തിൽ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് എന്നോണമാണ് മഞ്ജു ഉണ്ടാക്കിയത് എന്നോര്‍ക്കണം. നടന്‍ ദിലീപുമായുള്ള വിവാഹമോചന സമയത്ത് ഒരു പൈസ പോലും അവര്‍ വാങ്ങിയിരുന്നില്ല. പരസ്പരം യാതൊരു കുറ്റവും പറയാതെ, ‘ദിലീപേട്ടന് നല്ലത് വരുത്തട്ടെ’ എന്ന് പറഞ്ഞ് കരഞ്ഞ് ഇറങ്ങിപ്പോവുന്ന മഞ്ജുവാര്യരുടെ വീഡിയോ ഇടക്കിടെ സമൂഹമാധ്യമങ്ങളില്‍ പൊങ്ങിവരാറുണ്ട്.
കോടികള്‍ വരുമായിരുന്ന, ജീവനാംശമൊക്കെ ഒഴിവാക്കിയെന്ന് മാത്രമല്ല, തന്റെ മകളെപ്പോലും ഭര്‍ത്താവിന് കൊടുത്താണ് അവര്‍ വീണ്ടും ചലച്ചിത്രലോകത്ത് എത്തിയത്. അതാണ് മഞ്ജുവിനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാക്കുന്നത്. അവര്‍ക്ക് സ്വന്തം കഴിവില്‍ അപാരമായ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. തുടര്‍ന്നുള്ള അഭിനയ ജീവിതത്തിലുടെയാണ് അവര്‍ ഇന്ന് കാണുന്നതെല്ലാം സമ്പാദിച്ചത്.