ഒമിക്രോണ്‍ ഭീതി; ബൂസ്റ്റര്‍ ഡോസ് അടിയന്തരമായി നല്‍കണമെന്ന് ഐ.എം.എ; ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും മുന്‍ഗണന
സ്വന്തം ലേഖിക
ഡെൽഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഐഎംഎ.
ബൂസ്റ്റര്‍ ഡോസ് നല്‍കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കണമെന്നും കുട്ടികള്‍ക്കുള്ള വാക്സീനേഷന്‍ പെട്ടെന്ന് തുടങ്ങണമെന്നും ഐഎംഎ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ മൂന്നാംഡോസ് വാക്സീനിലും കുട്ടികളുടെ വാക്സിനേഷനിലും തീരുമാനം വൈകിയേക്കില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള കൊവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ യോഗം ഡെൽഹിയില്‍ തുടരുകയാണ്.
21 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ജനിതകശ്രേണീകരണ ഫലങ്ങളും പുറത്തുവരാനിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മൂന്നാം ഡോസിലും കുട്ടികളുടെ വാക്സിനേഷനിലും തീരുമാനം വൈകരുതെന്ന ശുപാര്‍ശ സര്‍ക്കാരിന് നേരത്തെ തന്നെ കൊവിഡ് സമിതി മുന്‍പോട്ട് വച്ചിരുന്നു.
അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഉപദേശക സമിതി യോഗം ചേരുന്നത്. മൂന്നാം ഡോസ് വാക്സീന്‍ നല്‍കുന്നതിലും, കുട്ടികളുടെ വാക്സിനേഷനിലും മുന്‍ഗണന വിഷയങ്ങള്‍ സമിതി പരിശോധിക്കുകയാണ്. പ്രതിരോധ ശേേഷി കുറഞ്ഞവര്‍ക്കും, മറ്റ് രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും, പ്രായം ചെന്നവര്‍ക്കും മൂന്നാം ഡോസ് ആദ്യം നല്‍കണമെന്ന നിര്‍ദ്ദേശങ്ങളാണ് നിലവിലുള്ളത്.
പ്രതിരോധശേഷി കുറഞ്ഞതും രോഗങ്ങള്‍ അലട്ടുന്നതുമായ കുഞ്ഞുങ്ങളെ വാക്സിനേഷനില്‍ ആദ്യം പരിഗണിക്കാനും സാധ്യതയുണ്ട്. സാങ്കേതിക ഉപദേശക സമിതിയുടെ ശുപാര്‍ശ ആരോഗ്യമന്ത്രാലയം പരിശോധിച്ച ശേഷമാകും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലും അവലോകനം ചെയ്യും.