ടി.ബി റോഡിൽ പാർക്കിംങ് മൈതാനത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക്: ബൈക്ക് കണ്ടെത്തിയത് രണ്ടാഴ്ച മുൻപ്; മോഷ്ടിച്ച ബൈക്കുകൾ ഉപേക്ഷിക്കാനുള്ള കേന്ദ്രമോ കോട്ടയത്തെ പാർക്കിംങ് മൈതാനം; രണ്ടാഴ്ച്ച കഴിഞ്ഞിട്ടും നടപടി എടുക്കാതെ പൊലീസ്

ടി.ബി റോഡിൽ പാർക്കിംങ് മൈതാനത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക്: ബൈക്ക് കണ്ടെത്തിയത് രണ്ടാഴ്ച മുൻപ്; മോഷ്ടിച്ച ബൈക്കുകൾ ഉപേക്ഷിക്കാനുള്ള കേന്ദ്രമോ കോട്ടയത്തെ പാർക്കിംങ് മൈതാനം; രണ്ടാഴ്ച്ച കഴിഞ്ഞിട്ടും നടപടി എടുക്കാതെ പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിലെ പാർക്കിംങ് മൈതാനത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി. നഗരത്തിലെയോ മറ്റേതെങ്കിലും സ്ഥലത്തോ നിന്നു മോഷ്ടിച്ചെടുത്ത ബൈക്ക് ഇവിടെ ഉപേക്ഷിച്ചതാമാവെന്ന സംശയമാണ് ഉയരുന്നത്.

ടിബി റോഡിൽ പാർക്കിംങ് മൈതാനത്തിനു സമീപം  നേരത്തെയും ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തിയിരുന്നു. ഇതിൻ്റെ ചിത്രം സഹിതം തേർഡ് ഐ വാർത്ത നല്കിയതോടെ പോലീസ് ബൈക്ക് എടുത്ത് മാറ്റിയിരുന്നു.  ഒരു മാസം കഴിഞ്ഞ് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്ക് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണ്. ഈ ബൈക്കിൽ ഒരു ഹെൽമറ്റും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാർക്കിംങ് മൈതാനത്തിനു സമീപത്തെ കടയുടെ മുന്നിലായാണ് ഇത്തരത്തിൽ ബൈക്ക് പാർക്ക് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർക്കിംങ് മൈതാനത്തു നിന്നും പാസ് എടുത്തതായൊന്നും ഇനിയും കണ്ടെത്തിയിട്ടില്ല. രണ്ടാഴ്ച മുൻപാണ് ഈ ബൈക്ക് ആദ്യമായി ഇവിടെ കണ്ടത്. പിന്നാലെ ആരും തിരക്കി വരികയും ചെയ്തിട്ടുമില്ല. എന്നാൽ, ബൈക്ക് കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന സൂചന.