സിനിമാ സ്റ്റൈലിൽ കാറിനെ ചേസ് ചെയ്ത് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു: കഞ്ചാവ് പിടിച്ചെടുത്തത് കട്ടപ്പന എക്സൈസ് സംഘം: പ്രതികൾ ഓടി രക്ഷപെട്ടു

സിനിമാ സ്റ്റൈലിൽ കാറിനെ ചേസ് ചെയ്ത് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു: കഞ്ചാവ് പിടിച്ചെടുത്തത് കട്ടപ്പന എക്സൈസ് സംഘം: പ്രതികൾ ഓടി രക്ഷപെട്ടു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി എത്തിയ കാർ എക്സൈസ് സംഘം പിടികൂടി. സിനിമാ സ്റ്റൈൽ ചെയ്സിഗിംനൊടുവിലാണ് സ്വിഫ്റ്റ് കാറിൽ കടത്തിയ 2.1OO കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കാറിലുണ്ടായിരുന്ന നാലംഗ സംഘം ഓടി രക്ഷപെട്ടു. കാറിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും കട്ടപ്പന എക്സൈസ് പിടികൂടി.

കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ബി ബിനുവും പാർട്ടിയും ചേർന്ന് കട്ടപ്പന- കുട്ടിക്കാനം റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ മാട്ടുക്കട്ട ബിലീവേഴ്‌സ് ചർച്ച് ഗ്രേസ് ഗാർഡൻസ് പബ്ളിക്ക് സ്കൂളിന് മുന്നിൽ വച്ച് മാരുതി സ്വിഫ്റ്റ് കാർ തടഞ്ഞ് നിർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിലാംകണ്ടം പാലത്തിന്റെ സമീപം എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാർ എത്തിയത്. കൈകാണിച്ചിട്ടും നിർത്താതെ അമിത വേഗതയിൽ ഓടിച്ച് പോയ പോയ കാറിനെ എക്സൈസ് സംഘം പിൻതുടർന്നു. മാട്ടുക്കട്ട ടൗണിനു സമീപം കാർ എക്സൈസ് ജീപ്പ് കുറുകെയിട്ട് തടയാൻ ശ്രമിച്ചു.

എന്നാൽ, എക്സൈസ് സംഘത്തെക്കണ്ട് വാഹനം ഉപേക്ഷിച്ച് പ്രതികളായ നാല് പേർ ഓടി രക്ഷപ്പെട്ടു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കാറും, കഞ്ചാവും, മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. കാറും കഞ്ചാവും അടക്കം കട്ടപ്പന മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വാഹനവും, മൊബൈൽ ഫോണും കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വി.പി.സാബുലാൽ, സൈജുമോൻ ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർ എസ്.ശ്രീകുമാർ, എക്സൈസ് ഡ്രൈവർ ഷിജോ അഗസ്റ്റിൻ എന്നിവർ ചേർന്നാണ് കേസ്സ് കണ്ടെടുത്തത്.