ടി.ബി രോഗമുള്ളയാള്‍ മരുന്ന് കഴിക്കുന്നില്ല; നിര്‍ബ്ബന്ധമായി മരുന്ന് കഴിപ്പിക്കണമെന്ന് പൊലീസിന് മെഡിക്കല്‍ ഓഫീസറുടെ കത്ത്; ഗൂഗിൾ നോക്കി മരുന്ന് കൂടി ഞങ്ങൾ എഴുതിക്കോളാമെന്ന് പൊലീസും; കുടുംബാസൂത്രണം ചെയ്യാത്തവരേയും തപ്പി കണ്ടു പിടിക്കേണ്ട പണി പൊലീസിന് വരുമെന്ന് സോഷ്യല്‍ മീഡിയയും
സ്വന്തം ലേഖകന്‍
തൃശ്ശൂര്‍: ടിബി രോഗമുള്ളയാള്‍ മരുന്ന് കഴിക്കുന്നില്ലന്നും, കഴിപ്പിക്കാനുള്ള നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പോര്‍ക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഒഫീസര്‍ കുന്നംകുളം എസ്‌ഐക്ക് കത്ത് എഴുതി. വിവാദ നടപടിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടു.
ടിബി രോഗി മരുന്ന് കഴിക്കാത്തതിനാല്‍ പൊതുജനാരോഗ്യ നിയമപ്രകാരം ഇയാളെക്കൊണ്ട് മരുന്ന് കഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് ഡ്യൂട്ടിയും, വി ഐ പി ഡ്യൂട്ടിയും, നാടൊട്ടുക്ക് നടക്കുന്ന മോഷണവും പിടിച്ചുപറിയും അന്വേഷിക്കേണ്ട ചുമതലയ്ക്ക് പുറമേയാണ് രോഗികളെ മരുന്ന് കഴിപ്പിക്കേണ്ട ചുമതലയും പൊലീസിന്റെ തലയിലാകുന്നത്.
ഇനി കുടുംബാസൂത്രണം നടത്താത്തവരേയും കണ്ടു പിടിക്കേണ്ട പണി കൂടി പൊലീസിന്റെ തലയില്‍ വരുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍.
അതേ സമയം ഗൂഗിൾ നോക്കി ഞങ്ങൾ തന്നെ മരുന്ന് കുറിച്ചോളാമെന്നും, അതിന് വേണ്ടി ഡോക്ടർമാർ മെനക്കെടേണ്ടന്നും പൊലീസുകാർ പറഞ്ഞു തുടങ്ങി.