കോട്ടയം താഴത്തങ്ങാടിയിൽ ദമ്പതിമാരെ കൊലപ്പെടുത്തയിട്ട് ഒരു വർഷം: പ്രതി ബിലാൽ ഇപ്പോഴും ജയിലിൽ തന്നെ; നിർണ്ണായകമായ കേസിന്റെ ഓർമ്മയിൽ ഇപ്പോഴും നാട്

കോട്ടയം താഴത്തങ്ങാടിയിൽ ദമ്പതിമാരെ കൊലപ്പെടുത്തയിട്ട് ഒരു വർഷം: പ്രതി ബിലാൽ ഇപ്പോഴും ജയിലിൽ തന്നെ; നിർണ്ണായകമായ കേസിന്റെ ഓർമ്മയിൽ ഇപ്പോഴും നാട്

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിന് ഒരു വർഷം പൂർത്തിയായി. 2020 ജൂൺ ഒന്നിന് നാടിനെ നടുക്കിയ കേസിലെ പ്രതി ഇപ്പോഴും ജയിലിൽ തന്നെയാണ്. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) , മുഹമ്മദ് സാലി (65) എന്നിവർ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷീബ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. തലയ്ക്ക് മാരകമായി പരിക്കേറ്റ മുഹമ്മദ് സാലി ജൂലായ് പത്തിനാണ് മരിച്ചത്. കേസിലെ പ്രതിയായ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ ബിലാൽ (24) ഇപ്പോഴും ജയിലിൽ തന്നെ കഴിയുകയാണ്.

യാതൊരു തെളിവും ദൃശ്യമായില്ലാതിരുന്ന കേസിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് , ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി , വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ , എസ്.ഐ ടി. ശ്രീജിത്ത്, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങൾക്കകം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച് കൈ കാലുകൾ കെട്ടിയ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ അഗ്‌നി രക്ഷാ സേനാ സംഘമാണ് രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. രണ്ടു പേരുടെയും തലയ്ക്ക് അടിയ്ക്കുകയും, കൈകാലുകൾ കൂട്ടിക്കെട്ടുകയും ചെയ്തിരുന്നു. ഷീബയെ ഷോക്കടിപ്പിച്ചതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

മകൾ വിദേശത്തായതിനാൽ ഭാര്യയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ തനിച്ചാണ് എന്നത് അറിയുന്നവരോ ,മോഷണം ലക്ഷ്യമിട്ടോ ആകാം കൊലപാതകം എന്നാണ് ആദ്യം പൊലീസ് സംശയിച്ചത്. ഈ സംശയം മുൻ നിർത്തിയായിരുന്നു പൊലീസിന്റെ അന്വേഷണം പുരോഗമിച്ചതും. പിന്നീട്, അടുപ്പക്കാരെയും ബന്ധുക്കളെയും സ്ഥിരമായി വീട്ടിലെത്തുന്നവരെയും കേന്ദ്രീകരിച്ചായി അന്വേഷണം. പൊലീസ് വീട്ടിൽ എത്തുമ്പോൾ അടുക്കളയിലെ അടുപ്പിൽ മുട്ട പുഴുങ്ങാൻ വച്ചിരുന്നു. വീട്ടിൽ എത്തിയ പൊലീസ് സംഘം ആണ് അടുപ്പ് ഓഫ് ചെയ്തത്.വിവരം അറിഞ്ഞ് അഗ്‌നി രക്ഷാ സേനാ സംഘം സ്ഥലത്ത് എത്തുമ്പോൾ മൃതദേഹം കിടന്ന മുറിയിൽ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടിരിക്കുകയായിരുന്നു. ഇരുവരുടെയും കൈകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കാൻ ക്രമീകരണം ചെയ്തിരുന്നു. മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് അഗ്‌നി രക്ഷാ സേനാ സംഘം വൈദ്യുതി പ്രവാഹം നിയന്ത്രിച്ചത്.

ഇതേ തുടർന്നു സമീപത്തെ വീട്ടിലെ സി.സി.ടി.വി കാമറാ ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചു. കാർ പോയ വഴിയെ പൊലീസ് സഞ്ചരിച്ചു. ഇതേ തുടർന്നാണ് കേസിലെ പ്രതിയായ ബിലാലിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.