play-sharp-fill
തമിഴ് സംവിധായകൻ മണി നാ​ഗരാജ് അന്തരിച്ചു

തമിഴ് സംവിധായകൻ മണി നാ​ഗരാജ് അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകൻ മണി നാഗരാജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുതുതായി സംവിധാനം ചെയ്ത ‘വാസുവിൻ ​ഗർഭിണികൾ’ എന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

ഗൗതം വാസുദേവ് മേനോന്‍റെ സംവിധാന സഹായിയായിരുന്നു മണി നാഗരാജ്. 2016-ൽ ജി.വി. പ്രകാശ് നായകനായി അഭിനയിച്ച പെൻസിൽ എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. വാസുവിൻ ​ഗർഭിണികളാണ് രണ്ടാമത്തെ ചിത്രം. മലയാള ചിത്രമായ സക്കറിയയുടെ ​ഗർഭിണികളുടെ റീമേക്ക് ആണിത്.

നീയാ നാനാ ​ഗോപിനാഥ്, സീത, വനിത വിജയകുമാർ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലായിരുന്നു മണി നാ​ഗരാജ്. തമിഴ് ചലച്ചിത്രമേഖലയിലെ നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group