എന്നാലും എൻ്റെ പുളിങ്കുരു നീ ഇത്ര വലിയവനാണെന്ന് അറിഞ്ഞില്ല; പുളിങ്കുരുവിന് ആമസോണിലും, ഫ്ലിപ്കാർട്ടിലും വില കിലോയ്ക്ക് ആയിരത്തിനടുത്ത്

എന്നാലും എൻ്റെ പുളിങ്കുരു നീ ഇത്ര വലിയവനാണെന്ന് അറിഞ്ഞില്ല; പുളിങ്കുരുവിന് ആമസോണിലും, ഫ്ലിപ്കാർട്ടിലും വില കിലോയ്ക്ക് ആയിരത്തിനടുത്ത്

Spread the love

സ്വന്തം ലേഖകൻ

കൊ​ച്ചി: പു‍ളി​ങ്കു​രു വറു​ത്ത് വാ​യി​ലി​ട്ട് കൊ​റി​ച്ച കാ​ല​മൊ​ക്കെ ‘നൊ​സ്​​റ്റു’​വാ​യി മ​ന​സ്സി​ല്‍ കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​രും പ‍ണ്ട് തൊ​ടി​യി​ലും അ​ടു​ക്ക​ള​മു​റ്റ​ത്തു​മൊ​ക്കെ സാ​ര്‍​വ​ത്രി​ക​മാ​യി​രു​ന്ന പു​ളി​ങ്കു​രു കി​ട്ടാ​ന്‍ കൊ​തി​ക്കു​ന്ന​വ​രും അ​റി​യാ​ന്‍;

അ​ന്ന​ത്തെ ആ ​പു​ളി​ങ്കു​രു ഇ​ന്ന് ന​ല്ല ഗ​മ​യോ​ടെ ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര സൈ​റ്റു​ക​ളി​ല്‍ ക​യ​റി​യി​രി​പ്പു​ണ്ട്.
അ​തും ഞെ​ട്ടി​ക്കു​ന്ന വി​ല​യി​ല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​മ​സോ​ണി​ല്‍ കാ​ല്‍ കി​ലോ​ക്ക് 149 രൂ​പ, അ​ര കി​ലോ​ക്ക് 399 രൂ​പ, വ​റു​ത്ത​താ​ണെ​ങ്കി​ല്‍ 900 ഗ്രാ​മി​ന് 299 രൂ​പ എ​ന്നി​ങ്ങ​നെ പോ​കു​ന്നു വി​ല. ഫ്ലി​പ്കാ​ര്‍​ട്ടി​ലെ​ത്തുമ്പോള്‍ 100 ഗ്രാ​മി​ന് 125, 50 കു​രു​വു​ള്ള പാ​ക്ക​റ്റി​ന് 149, ആ​യി​രം കു​രു​വു​ള്ള ഒ​രു കി​ലോ പാ​ക്ക​റ്റി​ന് 649, വ​റു​ത്തെ​ടു​ത്ത 200 കു​രു​ക്ക​ള​ട​ങ്ങി​യ പാ​ക്ക​റ്റി​ന് 120 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.

ഇ​വ​ക്കെ​ല്ലാം കീ​ഴി​ല്‍ പ​ല​രും വാ​ങ്ങി ഉ​പ​യോ​ഗി​ച്ച​തിന്‍റ അ​ഭി​പ്രാ​യ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​ളി​യും കു​രു​വും മാ​ത്ര​മ​ല്ല, പു​ളി​ങ്കു​രു പൊ​ടി​ച്ച​തും കി​ട്ടും ഓ​ണ്‍​ലൈ​നി​ല്‍.

കു​ന്നി​ക്കു​രു​വും മഞ്ചാ​ടി​ക്കു​രു​വു​മൊ​ക്കെ പ​റ​മ്പുക​ളി​ല്‍​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാെ‍യ​ങ്കി​ലും ഓ​ണ്‍​ലൈ​നി​ല്‍ സു​ന്ദ​ര​മാ​യി കിട്ടും.

50 മു​ത​ല്‍ 100 എ​ണ്ണം വ​രെ​യു​ള്ള മ​ഞ്ചാ​ടി​ക്കു​രു പാ​ക്ക​റ്റി​ന് 145 രൂ​പ, 500 എ​ണ്ണ​ത്തി​ന് 495 രൂ​പ എ​ന്നി​ങ്ങ​നെ ആ​മ​സോ​ണ്‍ വി​ല​യി​ടു​മ്പോള്‍ ഫ്ലി​പ്കാ​ര്‍​ട്ടി​ല്‍ 500 ഗ്രാ​മി​ന് 749 രൂ​പ കൊ​ടു​ക്ക​ണം.