play-sharp-fill

വനിതാദിനത്തിലും സ്ത്രീകളെ വലച്ച് വേണാട്; യാതൊരു മുന്നറിയിപ്പും കൂടാതെ ലേഡീസ് കോച്ച് മാറ്റി; അറ്റകുറ്റപണികൾക്കായി നീക്കിയതെന്ന് വിശദീകരണം; അസംതൃപ്തരായി സ്ത്രീ യാത്രികർ

സ്വന്തം ലേഖകൻ തിരുവനന്തപുരം:വനിതാദിനത്തിലും സ്ത്രീകളെ വലച്ച് വേണാട് എക്സ്പ്രസ്.രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16302 വേണാട് എക്സ്പ്രസ്സിന്റെ പിറകിലെ ലേഡീസ് കോച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ മാറ്റിയതാണ് സ്ത്രീകളെ ദുരിതത്തിലാക്കിയത്. അറ്റകുറ്റപണികൾക്കായി നീക്കം ചെയ്തതാണെന്നായിരുന്നു ഗാർഡിന്റെ വിശദീകരണം.എന്നാൽ അറ്റകുറ്റപണികൾക്ക് ശേഷം വേണാടിന്റെ മുൻപിലേക്ക് ലേഡീസ് കോച്ച് മാറ്റുകയായിരുന്നു എന്നാണ് യാത്രക്കാരായ സ്ത്രീകൾ പറയുന്നത്. രാവിലെ എറണാകുളം ജംഗ്ഷൻ വരെ ലേഡീസ് കമ്പാർട്ട് മെന്റ് മുന്നിലും എഞ്ചിൻ മാറിയ ശേഷം പിന്നിലുമായാണ് ഷൊർണൂരിലേയ്ക്ക് പുറപ്പെടുന്നത്. വൈകുന്നേരം എറണാകുളം ജംഗ്ഷൻ മുതൽ തിരുവനന്തപുരത്തേയ്ക്ക് വീണ്ടും […]

വനിതാ ദിനത്തിൽ ചരിത്രമെഴുതി ദക്ഷിണ റെയിൽവേ ; മരിയ ഗെരോത്തിയുടെയും സംഘത്തിന്റെയും നിയന്ത്രണത്തിൽ കുതിച്ച് വേണാട് എക്‌സ്പ്രസ്‌

സ്വന്തം ലേഖകൻ എറണാകുളം : അന്താരാഷ്ട വനിതാ ദിനത്തിൽ ചരിത്രമെഴുതിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ. കേരളത്തിലാദ്യമായി വനിതാ ദിനത്തിൽ വനിതകളുടെ പൂർണ നിയന്ത്രണത്തിൽ ട്രെയിൻ ട്രാക്കിലിറങ്ങിയിരിക്കുകയാണ്. ദക്ഷിണ റെയിൽവേയുടെ വേണാട് എക്‌സ്പ്രസിന്റെ എറണാകുളത്ത് നിന്ന് ഷൊർണൂർ വരെയുള്ള യാത്രയാണ് വനിതകളുടെ നിയന്ത്രണത്തിൽ നടന്നത്. എറണാകുളം വരാപ്പുഴ സ്വദേശി മരിയ ഗെരോത്തിയുടെ നേതൃത്വത്തിലാണ് വേണാട് എക്‌സ്പ്രസ് വനിതാ ദിനത്തിൽ കുതിച്ചത്. ലോക്കോ പൈലറ്റ്, അസി. ലേക്കോ പൈലറ്റ്, ഗാർഡ്, പോയിന്റ്‌സ്‌മെൻ, ഗേറ്റ് കീപ്പർ, ട്രാക്ക് വുമൻ, ടി ടി ഇ എല്ലാം വനിതകളുടെ നിയന്ത്രണത്തിൽ തന്നെ. സുരക്ഷയ്ക്കായി […]