ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; സീരിയൽ കില്ലിംഗ് എന്ന് സംശയം;

സ്വന്തം ലേഖക ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എ.സി റെയിൽവേ സ്റ്റേഷനായ ബംഗളൂരു എസ്.എം.വി.ടി റെയില്‍വെ സ്റ്റേഷനിലെ ഡ്രമ്മില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ ഡിസംബറിൽ ബൈപ്പനഹള്ളിയിലും, ജനുവരിയിൽ യശ്വന്ത്പുരയിലും യുവതികളുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കൊലപാതകങ്ങളിലെല്ലാം ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൂന്നു കൊലപാതകങ്ങളെ സംബന്ധിച്ചും ഇതുവരെ വ്യക്തമായ തെളിവുകളും ഒന്നും തന്നെ ലഭിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുതൽ ടെർമിനലിൽ ദുർഗന്ധം വമിച്ചെങ്കിലും ഉറവിടം അറിയാഞ്ഞത് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെ […]

കോതിപ്പാലത്തിൽ നിന്ന് യുവതി ചാടി മരിച്ച സംഭവം : വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോൾ കാമുകൻ യുവതിയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത് ; യുവാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ

സ്വന്തം ലേഖകൻ കോഴിക്കോട്: കോതിപ്പാലത്തിൽ നിന്ന് യുവതി ചാടി മരിച്ച സംഭവത്തിൽ കൊലപാതകമാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ജനുവരി പതിനൊന്നിനാണ് പയ്യാനക്കൽ സ്വദേശിനി മരിച്ചത്. യുവതിയുടെ സുഹൃത്തായ കുറ്റിക്കാട്ടൂർ സ്വദേശിയായ അനൂപിന് എതിരെ ആരോപണവുമായി കുടുംബം എത്തിയിരിക്കുന്നത്. ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു യുവതി. ഇവരെ അനൂപ് നഗ്‌നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം. യുവതി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോൾ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കൾ പറയുന്നു. യുവതിയും യുവാവും നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി ചെയ്തു […]

ബാങ്കിന്റെ ചില്ലുവാതിൽ തകർന്ന് വയറ്റിൽ തുളച്ച് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ; സംഭവം പെരുമ്പാവൂരിൽ

സ്വന്തം ലേഖകൻ കൊച്ചി: ബാങ്കിന്റെ ചില്ലുവാതിലിൽ കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബാങ്കിന്റെ ചില്ലുവാതിലിൽ ശക്തമായി ഇടിച്ചതിന് തുടർന്ന് വാതിൽ തകർന്ന് വീട്ടമ്മയുടെ വയറ്റിൽ തുളച്ച് കയറി ചേരാനല്ലൂർ സ്വദേശി ബീന (45) യാണ് മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് ദാരുണമായ സംഭവം നടന്നത്. ഉച്ചയോടെ ബാങ്കിലെത്തിയ ബീന നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങുകയായിരുന്നു. ശേഷം മറന്നുവെച്ച താക്കോൽ എടുക്കുന്നതിനായി ബാങ്കിലേക്ക് തിരികെ കയറുകയായിരുന്നു. താക്കോൽ എടുത്തതിന് ശേഷം വേഗത്തിൽ പുറത്തേക്ക് കടക്കുന്നതിനിടെ ശക്തിയായി ചില്ലുവാതിലിൽ ഇടിക്കുകയും ചില്ല് വയറിനുള്ളലേക്ക് […]