video
play-sharp-fill

വാളയാർ പീഡനക്കേസ് ; കോടതി വെറുതേ വിട്ട പ്രതിയെ അജ്ഞാതർ മർദ്ദിച്ച് വഴിയിൽ തള്ളി

  സ്വന്തം ലേഖിക പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് മർദ്ദനം. വാളയാർ കേസിലെ മൂന്നാം പ്രതിയായ മധു(കുട്ടിമധു)വിനാണ് മർദ്ദനമേറ്റത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മർദനമേറ്റ് റോഡരികിൽ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആരാണ് മർദ്ദിച്ചതെന്ന് വ്യക്തമല്ല. ഇയാളുടെ ദേഹാസകലം പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്കുകളൊന്നും ഗുരുതരമല്ല. കേസിലെ മൂന്നാം പ്രതിയായ ഇയാൾക്കെതിരെ ഭീഷണിയുണ്ടായിരുന്നു. കോടതി വെറുതെവിട്ടെങ്കിലും ഇയാളെ നാട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരുകൂട്ടം നാട്ടുകാർ പറഞ്ഞിരുന്നു. ഇതിൻറെ ഭാഗമായാണോ ഈആക്രമണമെന്ന് വ്യക്തമല്ല. […]

വാളയാർ കേസ് : അടിയന്തരവാദം കേൾക്കുമെന്ന് ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കേസിൽ അടിയന്തര വാദം കേൾക്കുമെന്ന് ഹൈകോടതി. പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിൽ പ്രതികൾക്ക് നോട്ടീസ് നൽകിയാലുടൻ വാദം കേൾക്കൽ ആരംഭിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. വാളയാർ കേസിലെ ആറ് പ്രതികളിൽ രണ്ട് പേർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാല് പേർക്ക് കൂടി ഇന്ന് നോട്ടീസയക്കും. വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രധാന ആവശ്യം. അന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. നിശ്ബദ […]

വാളയാർ പീഡനകേസ് ; പ്രതികൾ സിപിഎമ്മുകാർ തന്നെയെന്ന് പെൺകുട്ടികളുടെ അമ്മ

  സ്വന്തം ലേഖകൻ പാലക്കാട്: വാളയാർ കേസിൽ പ്രതികൾ സിപിഎം പ്രവർത്തകർ തന്നെയെന്ന് മരിച്ച പെൺകുട്ടികളുടെ അമ്മ. ഇവർ സിപിഎം പരിപാടികളിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും പങ്കെടുക്കാറുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം നേരത്തെ ആരോപിച്ചിരുന്നുവെങ്കിലും ഇത് ഇവരെക്കൊണ്ട് ആരോ നിർബന്ധിച്ച് പറയിപ്പിക്കുന്നതാണെന്ന തരത്തിൽ സി.പി.എം പ്രതികരിച്ചിരുന്നു. മൂന്നാം പ്രതി പ്രദീപ് കുമാർ ആർഎസ്എസ് പ്രവർത്തകനാണോ എന്നറിയില്ലെന്നും അമ്മ പറഞ്ഞു. കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ല. സി.പി.എം പ്രവർത്തകരാണ് പ്രതികളെന്ന് കുട്ടികളുടെ അമ്മയെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് എം.ബി രാജേഷ് ആണ് ആരോപിച്ചത്. പ്രതികൾക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്ന് സി.പി.എം ജില്ലാ […]

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് തയ്യാർ ; മുഖ്യമന്ത്രി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം കോടതിയെ സമീപിച്ചാൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി. പെൺകുട്ടികളുടെ മാതാപിതാക്കൾ തന്നെ സന്ദർശിച്ചപ്പോൾ ഇക്കാര്യം അറിയിച്ചിരുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേസിൽ കോടതി വിധി വന്നതിനാൽ സിബിഐ അന്വേഷണത്തിൽ ഏകപക്ഷീയ നടപടി സ്വീകരിക്കാൻ സർക്കാരിനു കഴിയില്ല, കോടതിയാണ് ഇക്കാര്യത്തിൽ നിലപാടു സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാർ കേസിൽ വി ടി ബൽറാം ആണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ നിരവധി തവണ ഉന്നയിച്ച […]

വാളയാർ കേസ് പുനരന്വേഷിക്കണം ; ബിജെപിയുടെ നീതി രക്ഷ മാർച്ചിന് ഇന്ന് തുടക്കമാകും

സ്വന്തം ലേഖിക പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന നീതി രക്ഷ മാർച്ചിന് ഇന്ന് തുടക്കമാകും. വാളയാർ അട്ടപ്പളളത്ത് നിന്ന് 3 മണിക്കാണ് മാർച്ച് ആരംഭിക്കുന്നത്. ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ മാർച്ച് നയിക്കും. വാളയാർ ,പുതുശ്ശേരി പ്രദേശങ്ങളിൽ പര്യടനം നടത്തുന്ന ജാഥ വ്യാഴാഴ്ച കളക്ട്രേറ്റിന് മുന്നിൽ സമാപിക്കും. ആദ്യദിനത്തിലെ സമാപന യോഗത്തിൽ ബിജെപി ഉപാധ്യക്ഷൻ എ പി അബ്ദുളളക്കുട്ടി സംസാരിക്കും. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്.

തങ്ങളെ ആരും ഭീഷണിപ്പെടുത്തികൊണ്ടുപോയതല്ല , മുഖ്യമന്ത്രിയെ കാണണമെന്നു ഞാനാണ് ആവശ്യപ്പെട്ടത് ; വാളയാർ വിഷയത്തിൽ കുമ്മനത്തിന്റെ വാദത്തെ തളളി പെൺകുട്ടികളുടെ മാതാവ്

  സ്വന്തം ലേഖിക തിരുവനന്തപുരം: വാളയാർ വിഷയത്തിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വാദത്തെ തള്ളി പെൺകുട്ടികളുടെ മാതാവ് . വാളയാർ വിഷയത്തിൽ മുഖ്യമന്ത്രിയെയും സി.പി.ഐ.എമ്മിനെയും വിമർശിച്ച് സംസാരിച്ചതിനെതിരെയാണ് പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയത്. മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും ആരും തങ്ങളെഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.’മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്, ആരും ഭീഷണിപ്പെടുത്തി കൊണ്ടുപോയതല്ല. മുഖ്യമന്ത്രിയെ കാണണമെന്ന് പുന്നല ശ്രീകുമാറിനോട് ഞാനാണ് ആവശ്യപ്പെട്ടത്’- അമ്മ പറഞ്ഞു. സമരത്തിനിരുന്നാൽ നീതികിട്ടുമെന്ന് തോന്നുന്നില്ല എന്നാൽ സമരം ചെയ്യുന്നവരെ എതിർക്കുന്നുമില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. വാളയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ […]

വാളയാർ കേസ് ; പുനരന്വേഷണം വേണമെന്ന ഹർജി പരിഗണിക്കാനാവില്ല , എന്നാൽ കോടതി ഉത്തരവിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾക്കും സർക്കാരിനും അപ്പീൽ നൽകാം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ കോടതി വിധിക്കെതിരെ സർക്കാരിനും പെൺകുട്ടികളുടെ മാതാപിതാക്കൾക്കും അപ്പീൽ നൽകാൻ നിലവിൽ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. പത്രറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണോ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പത്രറിപ്പോർട്ടുകൾ എല്ലാം ശരിയാണോ എന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു. സംസ്ഥാനത്ത് നിലവിൽ പോക്‌സോ കേസുകളിൽ […]

വാളയാർ പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷൻ ഇന്ന് സന്ദർശിക്കും

  സ്വന്തം ലേഖകൻ പാലക്കാട് : വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷൻ അംഗം യശ്വത് ജയിൻ സന്ദർശിക്കും. പെൺകുട്ടികളുടെ മാതാപിതാക്കൾ വ്യാഴാഴ്ച തിരുവനന്തപുരത്തായതിനാൽ കമ്മീഷൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന വാളയാർ സന്ദർശനം വെള്ളിയാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ട് കമ്മീഷൻ വിവരങ്ങൾ അന്വേഷിക്കും. വ്യാഴാഴ്ച കമ്മീഷൻ പാലക്കാട് എത്തിയിരുന്നെങ്കിലും കളക്ടറും എസ്.പിയും സ്ഥലത്തില്ലാത്തതിനാൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് […]

വർഷങ്ങളായി കുട്ടികൾ ഇല്ലാത്തതിൽ വിഷമിക്കുന്ന ആളാണ് ഞാൻ എന്നാൽ ഇനി എനിക്ക് മക്കൾ വേണ്ട ; ആ കുട്ടികൾക്ക് നീതി ലഭിക്കണം : നടൻ സാജു നവോദയ

  സ്വന്തം ലേഖകൻ പാലക്കാട് : വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി കിട്ടണമെന്ന് നടൻ സാജു നവോദയ. വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുത്തെവിട്ട നടപടിയിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി കുട്ടികളില്ലാത്തതിൽ ഏറെ വിഷമിക്കുന്ന ആളാണ് താനെന്നും ഇനി കുട്ടികൾ വേണ്ട എന്നുമാണ് ചിന്തിക്കുന്നതെന്നും സാജു നവോദയ മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീനനായി പറഞ്ഞു. ‘ഏറെ വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാൻ. അതിൽ വലിയ വിഷമവും ഉണ്ട്. എന്നാൽ, ഇനി തനിക്കു മക്കൾ വേണ്ട എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിർത്താൻ പറ്റില്ല. […]

വാളയാറിൽ വൻ ഗൂഢാലോചന ; ഇളയ കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകൾ ഉണ്ടായിരുന്നു ; ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞത് പലതും കോടതിയിലെത്തിയില്ല വൻ അട്ടിമറി

  സ്വന്തം ലേഖിക പാലക്കാട് : വാളയാർ പെൺകുട്ടികളുടെ മരണത്തിൽ കേസ് അന്വേഷണ റിപ്പോർട്ടിൽ വൻ അട്ടിമറി നടന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. മരിച്ച ഇളയക്കുട്ടിയുടെ ശരീരത്തിൽ മുറിവുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വലത് ഭാഗത്തെ കക്ഷത്തിന് ചുറ്റുമായാണ് മുറിപ്പാട് ഉണ്ടായിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു മുറിപ്പാടിന്റെ കാര്യം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാട് ഉണ്ടായിരുന്നെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു എന്നിട്ടും ഇതിനെപ്പറ്റി കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്നാണ് പരാമര്‍ച്ചിരുന്നത്.കൊലപാതക […]