play-sharp-fill

വി.എസ് അച്യുതാനന്ദൻ വോട്ട് ചെയ്യാത്ത ആദ്യത്തെ തെരഞ്ഞെടുപ്പ് ; കോട്ടയത്തും വള്ളംകുളത്തും വോട്ട് ചെയ്യാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ചു ; വോട്ടിംഗ് യന്ത്രം തകരാറിലായതോടെ കോട്ടയം ചിറക്കടവിൽ 40 പേർ വോട്ട് ചെയ്യാതെ മടങ്ങി : കോവിഡിനിടയിലും വിധിയെഴുത്തിൽ ആവേശം കുറയാതെ ജനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഭാര്യ വസുമതിയും നിയമസഭാ തെരഞ്ഞെടു്പ്പിൽ ഇക്കുറി വോട്ട് ചെയ്തില്ല. പ്രായാധിക്യത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിയ വിശ്രമത്തിൽ കഴിയുകയാണ് വി.എസ് അച്യുതാനന്ദൻ. യാത്ര ചെയ്യാകാത്ത സാഹചര്യത്തിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് എത്തിയില്ല. ഈ സാഹചര്യത്തിലാണ് വി.സിന് ഇത്തവണ വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത്. സ്വതന്ത്ര കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് വി എസ് വോട്ട് ചെയ്യാത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഭരണ തുടർച്ചയുണ്ടായാൽ അതിൽ വിഎസിന്റെ വോട്ടുണ്ടാകില്ലെന്ന് സാരം. പുന്നപ്ര പറവൂർ ഗവ. ഹയർ […]

പ്രിയ നേതാവ് വി.എസിന് ഇന്ന് 97-ാം പിറന്നാൾ ; പതിവ് പോലെ ആരവമില്ലാതെ പിറന്നാൾ ആഘോഷം

സ്വന്തം ലേഖകൻ കണ്ണൂർ : കേരളത്തിന്റെ പ്രിയ നേതാവ് വി.എസ് അച്യൂതാനന്ദന് ഇന്ന് 97 ആം പിറന്നാൾ. എല്ലാത്തവണത്തെയും പോലെ ആഘോഷങ്ങളിലാതെയാണ് ഇത്തവണയും പിറന്നാൾ. പ്രായത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളുള്ളത് കൊണ്ട് കഴിഞ്ഞ കുറേ മാസങ്ങളായി വിഎസ് പൊതു വേദികളിലും മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമല്ല. 1923 ഒക്ടോബർ 20 നാണ് വേലിക്കകത്ത് ശങ്കരൻ അച്യൂതാനന്ദൻ എന്ന വി.എസ് അച്യൂതാനന്ദന്റെ ജനനം.നാല് വയസ്സുള്ളപ്പോൾ വിഎസിന്റെ അമ്മ മരിച്ചു. 11ാം വയസ്സിൽ അച്ഛനും മരിച്ചപ്പോൾ പഠനം നിർത്തി ജോലിക്കിറങ്ങുകയായിരുന്നു. സഹോദരനൊപ്പം തയ്യൽ ജോലിയും പിന്നീട് കയർ ഫാക്ടറിയിലും […]

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മോശമെന്ന വാർത്ത അടിസ്ഥാനരഹിതം ; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദെന്റ ആരോഗ്യസ്ഥിതി മോശമെന്ന വാർത്ത അടിസ്ഥാരഹിതം. വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി. വി.എസ് അച്യുതാനന്ദെന്റ പ്രൈവറ്റ് സെക്രട്ടറി സി. സുശീൽ കുമാറാണ് വ്യാജ വാർത്തയിൽ കർശന നടപടി ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നൽകിയത്. എം. ഫ്‌ളിന്റ് മീഡിയ കോം എന്ന ചാനൽ വഴിയാണ് വ്യാജ വാർത്ത പ്രചരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. വെള്ളിയാഴ്ചയാണ് വി.എസിെന്റ ആരോഗ്യസ്ഥിതി മോശമാണെന്ന വ്യാജവാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.

വി.എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പക്ഷാഘാതമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖിക തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനേത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. പനിയായിരുന്ന വിഎസിന് ശ്വാസതടസവും രക്തസമ്മര്‍ദത്തിലെ വ്യതിയാനവും അനുഭവപ്പെട്ടതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ സന്ദര്‍ശിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിഎസ് പതിവായി ചികിത്സയ്‌ക്കെത്തുന്നത് തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലാണ്.