അഞ്ചുരുളിയിൽ ഭാര്യയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത ഭർത്താവിന് യുവാക്കളുടെ ക്രൂര മർദ്ദനം; യുവാക്കളെ നാട്ടുകാര്‍ തടഞ്ഞ് പഞ്ഞിക്കിട്ടു
സ്വന്തം ലേഖകൻ ഇടുക്കി:ഭാര്യയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ച യുവാക്കൾ അറസ്റ്റിൽ.ഇടുക്കി അഞ്ചുരുളിയിലാണ് സംഭവം.പെരുമ്പാവൂരില്‍ നിന്നും വന്ന നാലംഗ കുടുംബത്തിന് നേരെയായിരുന്നു യുവാക്കളുടെ അക്രമം. ഞായറാഴ്ച മക്കളുമായി വിനോദസഞ്ചാരത്തിനെത്തിയ പെരുമ്പാവൂര്‍ സ്വദേശി രാജിത്ത് രാജുവിനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്. വാഗമണ്‍ സന്ദര്‍ശിച്ച ശേഷം അഞ്ചുരുളി കാണാന്‍ എത്തിയതായിരുന്നു രാജിത്തും ഭാര്യ കവിതയും മക്കളും. ടണല്‍ ഭാഗത്തേക്ക് പോകുമ്പോൾ എതിരേ വന്ന യുവാക്കളുടെ സംഘം കവിതയോട് മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്ത രാജിത്തിനെ 15 പേര്‍ കൂടി മര്‍ദ്ദിക്കുകയായിരുന്നു. രാജിത്തിനെ നിലത്ത് […]