വാക്സിനേഷന്‍ സമയത്ത് കൊവിൻ പോർട്ടലിൽ നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലിഗ്രാമിലൂടെ ചോര്‍ന്നു ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ഐടി മന്ത്രാലയം

സ്വന്തം ലേഖകൻ ദില്ലി: കൊവിൻ ആപ്പിലെ വിവര ചോർച്ചയിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. വിവര ചോർച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. വിവര ചോർച്ചയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്ത് നിന്നടക്കം ആവശ്യം ശക്തമായിരുന്നു. കൊവിഡ് വാക്സീനേഷന്‍ സമയത്ത് നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നത് ദേശ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. വാക്സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് […]

സത്യപ്രതിജ്ഞാ പന്തല്‍ വാക്‌സിന്‍ കേന്ദ്രമാക്കി; പന്തല്‍ വിട്ടു നല്‍കിയത് നാല് ദിവസത്തേക്ക്; ആദ്യ ദിവസം 150ല്‍ അധികം ആളുകള്‍ വാക്‌സിനേഷന് എത്തി; 44 വയസ്സിന് താഴെയുള്ളവര്‍ക്ക് കേന്ദ്രത്തിലെത്താം; വിമര്‍ശകരുടെ വായടപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സത്യപ്രതിജ്ഞാ പന്തല്‍ വാക്‌സിന്‍ കേന്ദ്രമാക്കി മാറ്റി സംസ്ഥാന സര്‍ക്കാര്‍. വിശാലമായ പന്തലില്‍ സാമൂഹിക അകലം പാലിച്ച് വാക്‌സിന്‍ വിതരണം നടത്താം എന്നതാണ് ഏറ്റവും വലിയ നേട്ടം. നാല് ദിവസത്തേക്കാണ് പന്തല്‍ വാക്‌സിന്‍ വിതരണത്തിന് മാറ്റി വച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു വശത്ത് പന്തല്‍ പൊളിക്കുന്ന ജോലികള്‍ പുരോഗമിക്കുമ്പോഴും വാക്‌സിന്‍ വിതരണത്തിന് ആവശ്യത്തിലധികം സ്ഥലം ഒഴിഞ്ഞ് കിടക്കുകയാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ എടുക്കാന്‍ അവസരം ലഭിക്കുന്നത്. നാല്പ്പത്തിനാല് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണ് ഇവിടെ വാക്‌സിനേഷന് വേണ്ടി എത്താന്‍ സാധിക്കുന്നത്. കോവിഡ് […]

നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍; വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3.13 ലക്ഷം പേര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നത്. രാവിലെ 11 മണി വരെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടത്താനൊരുങ്ങുന്നത്. സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഉള്ളത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കാനായി തീരുമാനിച്ചത്. പക്ഷേ, ചില […]