ശാന്തമ്മ ചേച്ചി, നിങ്ങള്‍ക്കും ഒരു മകളുണ്ടെന്ന് ആലോചിക്കണമായിരുന്നു; നിഷ്‌കരുണം സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ച് തല്ലിച്ചതച്ചു; ഒരു കുഞ്ഞുപോലും ആകുന്നതിനു മുമ്പ് അത് സഹികെട്ട് ആത്മഹത്യ ചെയ്തു; ശാന്തമ്മയുടെ മരുമകന് രാഷ്ട്രീയപിന്‍ബലം ഉണ്ട്; കേസില്‍ അട്ടിമറികള്‍ ഉണ്ടായാല്‍ അതിനെതിരെ സമരം ചെയ്യാന്‍ ഞാന്‍ തന്നെ മുന്നിലുണ്ടാകും; രാജന്‍ പി ദേവിന്റെ മരുമകളുടെ ആത്മഹത്യയില്‍ പ്രതികരിച്ച് ശാന്തിവിള ദിനേശ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മരുമകള്‍ ഭരതൃ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ ഉണ്ണി പി ദേവിനെയും അമ്മ ശാന്തമ്മയെയും വിമര്‍ശിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്തെത്തി. ‘രാജേട്ടനുമായി നല്ല ബന്ധംകാത്തുസൂക്ഷിച്ചിരുന്ന ആളാണ് ഞാന്‍. അത്ര ഹൃദയബന്ധമുള്ള രാജേട്ടന്റെ കുടുംബം കാട്ടിക്കൂട്ടുന്ന വിക്രിയകളും ആ പേര് മോശമാക്കാന്‍ ആ കുടുംബം കാണിക്കുന്ന കൊള്ളരുതായ്മകളും കാണുമ്‌ബോള്‍ ദൗര്‍ഭാഗ്യം എന്നേ പറയാന്‍ പറ്റൂ.’ ‘രാജേട്ടന്റെ മകന്‍ ഉണ്ണി ഒരു വിവാഹം കഴിച്ചു. പ്രിയങ്ക എന്നൊരു പാവം കുട്ടിയെ. ഒരു കുഞ്ഞുപോലും ആകുന്നതിനു മുമ്ബ് അത് […]

പ്രിയങ്ക സ്‌കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കി; ഉണ്ണി ജോലിക്ക് പോകാത്തതും കഞ്ചാവ് ഉപയോഗിക്കുന്നതും വീട്ടില്‍ വഴക്കുകള്‍ സൃഷ്ടിച്ചു; തൊടുപുഴയില്‍ നീന്തല്‍ അദ്ധ്യാപികയായി ജോലി ചെയ്യുമ്പോള്‍ തളിരിട്ട പ്രണയം; സ്ത്രീധനം വേണ്ടെന്ന നിബന്ധനയില്‍ വിവാഹം നടത്തിയെങ്കിലും പിന്നീട് സാമ്പത്തികം പ്രശ്‌നമായിത്തുടങ്ങി; രാജന്‍ പി ദേവിന്റെ മരുമകളുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം വിവാദത്തിലേക്ക്. സഹോദരിയുടെ മരണം സമ്മാനിച്ച ഷോക്കില്‍ നിന്നും സഹോദരന്‍ വിഷ്ണുവും മറ്റ് കുടുംബാംഗങ്ങളും ഇതുവരെ മുക്തരായിട്ടില്ല. സ്‌കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കിയായിരുന്നു പ്രിയങ്ക. തൊടുപുഴ വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നീന്തല്‍ അദ്ധ്യാപികയായിരുന്ന പ്രിയങ്ക അവിടെ വച്ചാണ് ഉണ്ണി പി ദേവിനെ പരിചയപ്പെടുന്നത്. പരിചയം പിന്നെ പ്രണയമായി. പ്രണയിച്ച് വിവാഹം ചെയ്ത പ്രിയങ്കയും ഉണ്ണിയും ആദ്യകാലങ്ങളില്‍ വളരെ സ്നേഹത്തിലായിരുന്നുവെന്ന് പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു പറയുന്നു. എന്നാല്‍ […]

രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത; ഭര്‍തൃപീഡനമാണ് മരണകാരണമെന്ന് പ്രിയങ്കയുടെ കുടുംബം; ആത്മഹത്യയിലേക്ക് നയിച്ചത് ഉണ്ണിയുമായുള്ള അസ്വാരസ്യങ്ങള്‍; മരിക്കുന്നതിന് തലേദിവസം പൊലീസ് സ്റ്റേഷനില്‍ ഉണ്ണിക്കെതിരെ പ്രിയങ്ക പരാതി നല്‍കിയിരുന്നതായി വിവരം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. ഭര്‍ത്തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നു. 2019 നവംബര്‍ 21 നായിരുന്നു […]