ശാന്തമ്മ ചേച്ചി, നിങ്ങള്‍ക്കും ഒരു മകളുണ്ടെന്ന് ആലോചിക്കണമായിരുന്നു; നിഷ്‌കരുണം സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ച് തല്ലിച്ചതച്ചു; ഒരു കുഞ്ഞുപോലും ആകുന്നതിനു മുമ്പ് അത് സഹികെട്ട് ആത്മഹത്യ ചെയ്തു; ശാന്തമ്മയുടെ മരുമകന് രാഷ്ട്രീയപിന്‍ബലം ഉണ്ട്; കേസില്‍ അട്ടിമറികള്‍ ഉണ്ടായാല്‍ അതിനെതിരെ സമരം ചെയ്യാന്‍ ഞാന്‍ തന്നെ മുന്നിലുണ്ടാകും; രാജന്‍ പി ദേവിന്റെ മരുമകളുടെ ആത്മഹത്യയില്‍ പ്രതികരിച്ച് ശാന്തിവിള ദിനേശ്

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മരുമകള്‍ ഭരതൃ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ ഉണ്ണി പി ദേവിനെയും അമ്മ ശാന്തമ്മയെയും വിമര്‍ശിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്തെത്തി.

‘രാജേട്ടനുമായി നല്ല ബന്ധംകാത്തുസൂക്ഷിച്ചിരുന്ന ആളാണ് ഞാന്‍. അത്ര ഹൃദയബന്ധമുള്ള രാജേട്ടന്റെ കുടുംബം കാട്ടിക്കൂട്ടുന്ന വിക്രിയകളും ആ പേര് മോശമാക്കാന്‍ ആ കുടുംബം കാണിക്കുന്ന കൊള്ളരുതായ്മകളും കാണുമ്‌ബോള്‍ ദൗര്‍ഭാഗ്യം എന്നേ പറയാന്‍ പറ്റൂ.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘രാജേട്ടന്റെ മകന്‍ ഉണ്ണി ഒരു വിവാഹം കഴിച്ചു. പ്രിയങ്ക എന്നൊരു പാവം കുട്ടിയെ. ഒരു കുഞ്ഞുപോലും ആകുന്നതിനു മുമ്ബ് അത് സഹികെട്ട് ആത്മഹത്യ ചെയ്തു. ആ കുട്ടിയുടെ അമ്മയും സഹോദരനും പറയുന്ന കഥ കേട്ടാല്‍ സങ്കടം തോന്നും. നിഷ്‌കരുണം സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചു. തല്ലിച്ചതച്ചു. ഈ കേസില്‍ ഉണ്ണി ഇപ്പോള്‍ അകത്താണ്.

ശാന്തമ്മ ചേച്ചി, നിങ്ങള്‍ക്കും ഒരു മകളുണ്ടെന്ന് ആലോചിക്കണമായിരുന്നു. ഇത് ക്രൂരമായിപ്പോയി. ഇതിന് അനുഭവിക്കുക തന്നെ ചെയ്യും. പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കില്‍ നിങ്ങള്‍ക്കു രക്ഷപ്പെടാനാകില്ല. ഇവര്‍ക്കു ശിക്ഷ കിട്ടിയേ തീരൂ. ഇങ്ങനെയുള്ളവരെ വെറുതെ വിടരുത്.

ശാന്തമ്മയുടെ മരുമകന് രാഷ്ട്രീയപിന്‍ബലം ഉണ്ടെന്നു കേള്‍ക്കുന്നു. ഈ കേസില്‍ അട്ടിമറികള്‍ ഉണ്ടായാല്‍ അതിനെതിരെ സമരം ചെയ്യാന്‍ ഞാന്‍ തന്നെ മുന്നിലുണ്ടാകും.’-ശാന്തിവിള ദിനേശ് പറഞ്ഞു.

Tags :