കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പുതുപ്പള്ളി അതിവേഗം ബഹുദൂരം മുന്നില്‍; ആരോഗ്യ സ്ഥാപനങ്ങളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; എല്ലാ വാര്‍ഡുകളിലും ‘കോവിഡ് റിലീഫ് @ പുതുപ്പള്ളിയുടെ’ രണ്ടുവീതം വോളണ്ടിയര്‍മാര്‍; ഭക്ഷണവും മരുന്നും വീട്ടിലെത്തും; സ്വന്തം മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി ഉള്ളപ്പോള്‍ ഞങ്ങളെന്തിന് പേടിക്കണമെന്ന് പുതുപ്പള്ളിക്കാര്‍; ഈ OC ആവുക ഈസിയല്ലാട്ടോ..!
സ്വന്തം ലേഖകന്‍ പുതുപ്പള്ളി:കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും നിയുക്ത എംഎല്‍എമാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടായിരുന്നുവെങ്കിലും പുതുപ്പള്ളിയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല. ഇതിരെതിരെ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കിടയിൽ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നിയുക്ത എംഎല്‍എ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ എംഎല്‍എയും സംഘവും സജീവമായി രംഗത്തിറങ്ങുകയായിരുന്നു. ഇപ്പോഴിതാ,ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ അതിവേഗം ബഹുദൂരം താണ്ടിയിരിക്കുകയാണ് പുതുപ്പള്ളി നിയോജക മണ്ഡലം. […]