കോണ്‍ഗ്രസിനെ തകര്‍ത്തത് ഡൈഅടിച്ച് യുവാക്കളായ കിളവന്മാര്‍; ഉമ്മന്‍ചാണ്ടി മുതല്‍ ജോസഫ് വാഴയ്ക്കന്‍ വരെയുള്ള പടുകിളവന്മാര്‍ കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടി; തോല്‍ക്കാന്‍ വേണ്ടി മാത്രം മത്സരിക്കുന്ന വാഴയ്ക്കനെ പോലുള്ളവരെ യുവനിര കൈകാര്യം ചെയ്താൽ കോൺഗ്രസ് രക്ഷപെടും

കോണ്‍ഗ്രസിനെ തകര്‍ത്തത് ഡൈഅടിച്ച് യുവാക്കളായ കിളവന്മാര്‍; ഉമ്മന്‍ചാണ്ടി മുതല്‍ ജോസഫ് വാഴയ്ക്കന്‍ വരെയുള്ള പടുകിളവന്മാര്‍ കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടി; തോല്‍ക്കാന്‍ വേണ്ടി മാത്രം മത്സരിക്കുന്ന വാഴയ്ക്കനെ പോലുള്ളവരെ യുവനിര കൈകാര്യം ചെയ്താൽ കോൺഗ്രസ് രക്ഷപെടും

സ്വന്തം ലേഖകന്‍

കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദയനീയ പരാജയത്തിന് കാരണം എന്താണെന്ന ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് അതിപ്രസരണമാണ് പരാജയത്തിന് കാരണമെന്ന് ഭംഗിവാക്കായി പറയാമെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും തിരിച്ചടിക്ക് കാരണമായി.

നേരത്തേ തന്നെ തിരുത്തലുകള്‍ വരുത്തിയിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറിച്ചായേനെ. സംഘടന തലത്തിലെ വീഴ്ചകള്‍ കണ്ടെത്തി തിരുത്തതാതിരുന്നതാണ് കോണ്‍ഗ്രസിന് പറ്റിയ പ്രധാന അമളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് സ്ഥാനവും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവയ്ക്കാനൊരുങ്ങുകയാണ് രമേശ് ചെന്നിത്തല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സാധ്യതയുണ്ട്.

സംഘടനാ തലത്തില്‍ സമ്പൂര്‍ണ അഴിച്ചുപണി നടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അപ്രത്യക്ഷമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സര്‍വേ ഫലങ്ങളെല്ലാം തുടര്‍ഭരണം പ്രവചിച്ചപ്പോഴും ഇത്രയും ദയനീയ തോല്‍വി കോണ്‍ഗ്രസ് പ്രതീക്ഷിച്ചില്ല. 93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ജയിക്കാനായത് വെറും 21 സീറ്റിലാണ്.

കോണ്‍ഗ്രസിനെ തകര്‍ത്തത് ഡൈഅടിച്ച് യുവാക്കളായ കിളവന്മാരെണെന്ന ആരോപണം ശക്തമാണ്. പുതുപ്പള്ളിയില്‍ തോല്‍വിക്ക് സമാനമായ ജയമാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്.

 

പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹത്തിനും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്ന് മാത്രമല്ല, സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ചില തൈക്കിളവന്മാര്‍ക്ക് വേണ്ടി വാശിപിടിച്ച ഉമ്മന്‍ചാണ്ടിക്ക് തോല്‍വിയിലുള്ള പങ്ക് വളരെ വലുതാണ്.

വിജയം ഉറപ്പായിരുന്ന കാഞ്ഞിരപ്പള്ളിയിലെ പരാജയത്തിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പിഴവ് മാത്രമാണ്. കോണ്‍ഗ്രസിന്റെ സ്വന്തം സീറ്റായിരുന്ന കാഞ്ഞിരപ്പള്ളി, പാലായിലേത് പോലെ ശക്തമായ പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കില്‍ വിജയിപ്പിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. പരാജയപ്പെടുമെന്ന് കോണ്‍ഗ്രസിന് പോലും ഉറപ്പുണ്ടായിരുന്ന ജോസഫ് വാഴയ്ക്കന് സീറ്റ് നല്‍കിയതാണ് കാഞ്ഞിരപ്പള്ളി നഷ്ടമാകാന്‍ കാരണം.

നേതൃസ്ഥാനത്തേക്ക് യുവനിര എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. ഡൈ അടിച്ച കടല്‍ കിഴവന്മാരെ കൂട്ടിലടച്ച് നല്ലൊരു നേതൃ നിര പടുത്തുയര്‍ത്താനായാല്‍, മരിച്ച കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റേക്കാം.