യാത്രാ പാസിന് എങ്ങനെ അപേക്ഷിക്കാം?; പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകുന്നേരം നിലവില്‍ വരും; അറിയാം, പൂര്‍ണ്ണ വിവരങ്ങള്‍ തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ
സ്വന്തം ലേഖകന്‍ കോട്ടയം: സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ യാത്രാപാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകിട്ട് നിലവില്‍ വരും. കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പാസ് ലഭിക്കുക. അപേക്ഷിക്കുന്ന വ്യക്തിയുടെ പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ യാത്രാ പാസിന് അപേക്ഷിക്കുമ്പോള്‍ നല്‍കണം. മരണം, ആശുപത്രി ,അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക. യാത്രാ പാസ് അപ്രൂവലാകുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒടിപി വരും. ഇതിന് ശേഷം യാത്രാ പാസ് ഫോണില്‍ ലഭ്യമാകും. […]