സ്ഥിരമായി ജില്ലവിട്ട് ജോലിക്ക് പോകുന്നവര്‍ക്കായി ഒരാഴ്ച കാലാവധിയുള്ള യാത്രാ പാസ് നല്‍കും : ഹോട്ട്‌സ്‌പോട്ട് മേഖലകളിലേക്ക് പാസുകള്‍ നല്‍കില്ല ; നിബന്ധനകള്‍ ഇങ്ങനെ

സ്ഥിരമായി ജില്ലവിട്ട് ജോലിക്ക് പോകുന്നവര്‍ക്കായി ഒരാഴ്ച കാലാവധിയുള്ള യാത്രാ പാസ് നല്‍കും : ഹോട്ട്‌സ്‌പോട്ട് മേഖലകളിലേക്ക് പാസുകള്‍ നല്‍കില്ല ; നിബന്ധനകള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനതത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സ്ഥിരമായി ജില്ലവിട്ട് ജോലിക്ക് പോകുന്നവര്‍ക്കായി ഒരാഴ്ച കാലാവധിയുള്ള യാത്ര പാസ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അതാത് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് യാത്രക്കായുള്ള ഈ പാസ്സ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം ലോക് ഡൗണില്‍ അന്യജില്ലകളില്‍ പെട്ടുപോയവര്‍ക്ക് ജില്ലവിട്ട് പോവുന്നതിനായി ഓണ്‍ലൈന്‍ പാസ് വിതരണം ആരംഭിച്ചതായും അത് ഓണ്‍ലൈന്‍ വഴി ലഭിക്കാത്തവര്‍ക്കായി അതിന്റെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാതൃക പകര്‍ത്തി എഴുതി അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസിലെത്തി പാസ് സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം  സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐഎസ്ആര്‍ഒ, ഐടി മേഖലകളില്‍ ഉള്ളവര്‍, ഡാറ്റാ സെന്റര്‍ ജീവനക്കാര്‍ മുതലായവര്‍ക്ക് മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

ഈ വിഭാഗത്തില്‍പ്പെട്ടവവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതി. കൂടാതെ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്ര നിരോധനവും ഇവര്‍ക്ക് ബാധകമെല്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹോട്ട്സ്പോട്ട് മേഖലകളിലേക്ക് പൊലീസ് പാസ് നല്‍കില്ല. https://pass.bsafe.kerala.gov.in/ എന്ന വെബ് സൈറ്റിലൂടെയാണ് പാസ്സിനായി അപേക്ഷ നല്‍കേണ്ടത്