play-sharp-fill

ഭിക്ഷയെടുക്കാന്‍ സമ്മതിച്ചില്ല, സുരക്ഷാ ജീവനക്കാരുമായി തര്‍ക്കം..! ട്രെയിനിനു തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീവച്ചത് കസ്റ്റഡിയിലുള്ള ആൾ തന്നെയെന്ന് പൊലീസ്. ബംഗാൾ സ്വദേശി പുഷൻജിത് സിദ്ഗറാണ് ഇന്നലെ മുതൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത് . സ്റ്റേഷൻ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചയാണ് സൂചന. ഇയാൾ ഏറെ നാളായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിക്കാത്തതിനെത്തുടർന്ന് കോച്ചിനു തീയിട്ടെന്നാണ് സിദ്ഗറിന്റെ മൊഴി. സ്റ്റേഷനു തൊട്ടടുത്തുള്ള ബിപിസിഎൽ സംഭരണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാർ കഴിഞ്ഞ ദിവസം […]

ട്രെയിനിൽ മദ്യപിച്ച് സ്ത്രീകളെ അപമാനിച്ചു ..! ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തി..! അതിക്രമം മരുസാഗര്‍ എക്‌സ്പ്രസിൽ ..! ഗുരുവായൂര്‍ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ ഷൊർണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി സിയാദാണ് ഇയാളെ കുത്തിയത്. സിയാദ് മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്താണ് പ്രകോപന കാരണം. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ പിടിച്ചിട്ടപ്പോള്‍ ട്രാക്കില്‍ ഇറങ്ങിയ സിയാദ് അവിടെയുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് അതിന്‍റെ കഷ്ണവുമായി ട്രെയിനിലെത്തുകയും കുത്തുകയായിരുന്നു. ദേവദാസിന്റെ മുഖത്താണ് കുത്തേറ്റത്. ഇയാളെ ആദ്യം ഷൊര്‍ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കേസ് […]

ട്രെയിന്‍ തീവെപ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കൊപ്പം കൂട്ടാളിയും? അപായച്ചങ്ങല വലിച്ചത് സഹായിയാണെന്ന് നിഗമനം; ഷാറൂഖിന് സാമ്പത്തിക സഹായം ലഭിച്ചതായും സൂചന..! അന്വേഷണം

സ്വന്തം ലേഖകൻ കോഴിക്കോട്: ട്രെയിന്‍ തീവെപ്പ്കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്കൊപ്പം കൂട്ടാളിയുണ്ടായിരുന്നെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ട്രെയിന് തീവെച്ചതിന് പിന്നാലെ തീവണ്ടിയിലെ അപായച്ചങ്ങല വലിച്ചത് സഹായിയാണെന്നാണ് വിലയിരുത്തല്‍. കണ്ണൂരില്‍ നിന്നും ഷാറൂഖ് സെയ്ഫിക്ക് രക്ഷപ്പെടാനും സഹായം ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. പുലര്‍ച്ചെ 4.30 ഓടെയാണ് പ്രതി ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെത്തിയത്. വൈകീട്ട് 7.17 നാണ് തീവെപ്പുണ്ടായ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ഷാറൂഖ് കയറുന്നത്. ഷൊര്‍ണൂരില്‍ പകല്‍ സമയത്ത് പലരുമായും ചര്‍ച്ച നടത്തിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. പ്രതിക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭിച്ചതായും […]