പി.എസ്.സി പരീക്ഷാ ക്രമക്കേട് : സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ല ; ക്രൈംബ്രാഞ്ച്

  തിരുവനന്തപുരം : പരീക്ഷക്ക് കോപ്പിയടിച്ചവർ ഉൾപ്പെട്ട പി. എസ്. സി സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്. റാങ്ക് പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പിഎസ്‌സിക്ക് കൈമാറിയ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ല. അതിനാൽ പ്രതികൾ ഒഴികെ മറ്റുള്ളവർക്ക് സിവിൽ പൊലീസ് ഓഫീസർ റാങ്ക്‌ലിസ്റ്റിൽ നിന്ന് നിയമനം നൽകാമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. എന്നാൽ ആരെങ്കിലും കോപ്പിയടിച്ചതായി പിന്നീട് തെളിഞ്ഞാൽ അവരെ ജോലിയിൽനിന്ന് പുറത്താക്കുമെന്ന ഉപാധിയോടെയാകണം നിയമനമെന്നാണ് പിഎസ്‌സി സെക്രട്ടറിക്ക് എ.ഡി.ജി.പി […]

മരട് ഫ്‌ളാറ്റ് ; ഫ്‌ളാറ്റ് നിർമ്മിച്ച പ്രമുഖരിൽ ഒരാൾ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ജ്യാമ്യമെടുത്തു, എന്നാൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി തമിഴ്‌നാട് ഐ.ജിയ്ക്കും ഡിജിപിയ്ക്കും കത്തയച്ചു

  സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ നിർമ്മിച്ചവരിൽ പ്രമുഖൻ മദ്രാസ് ഹൈക്കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ജെയിൻ ഹൗസിങ് കമ്പനി മാനേജിങ് ഡയറക്ടർ സന്ദീപ് മേത്തയെ അടുത്തമാസം പതിനെട്ട് വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതി ഉത്തരവ്. തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും നടപടി പിൻവലിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി തമിഴ്‌നാട്ടിലെ ഐജിക്കും ഡിജിപിക്കും കത്തയച്ചു. ചട്ടംലംഘിച്ച് ഫ്‌ളാറ്റ് നിർമ്മിച്ച ഒരാളെ ആദ്യം തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ബാക്കിയുള്ളവരെല്ലാം ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. […]