play-sharp-fill

കേരളം വിഷുവിന് മുൻപ് പോളിംഗ് ബൂത്തിലേക്ക് ; 18 ദിവസത്തിനകം പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ വിഷുവിന് മുൻപായി നിയമ സഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ പതിനഞ്ചിന് മുൻപായി തിരഞ്ഞെടുപ്പ് നടത്തി മേയ് പകുതിയോടെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്താവുന്ന തരത്തിലുള്ള ക്രിമീകരണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ഇതിന്റെ പ്രാരംഭ നടപടികളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നുവെന്ന് കമ്മീഷണർ വൃത്തങ്ങൾ വ്യക്തമാക്കി. ക്രമീകരണങ്ങളുടേയും മുന്നൊരുക്കങ്ങളുടേയും ഭാഗമായി കമ്മീഷൻ അംഗങ്ങൾ കേരളം അടക്കമുളള സംസ്ഥാനങ്ങൾ സന്ദർശിക്കും.ഇതിനുശേഷം ശനിയാഴ്ചയാകും മുഖ്യതിരഞ്ഞെടുപ്പ് […]

ലോക് നാഥ് ബെഹ്‌റയ്ക്ക് ആശ്വാസം…! തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി.ജി.പി മാറേണ്ടതില്ലെന്ന് ടിക്കാറാം മീണ

സ്വന്തം ലേഖകൻ   തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി ജി പി മാറേണ്ടതില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണ. നിലവിലെ നിർദേശം ഡി ജി പിക്ക് ബാധകമല്ല. എന്നാഷൽ ബെഹ്‌യുടെ കാര്യത്തിൽ മറ്റൊരു നടപടി വേണോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒരേ പദവിയിൽ മൂന്ന് വർഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് കമ്മിഷന്റെ നിർദേശം. ഇതിന്റെ ഭാഗമായി മൂന്നര വർഷമായി പൊലീസ് മേധാവിയായി തുടരുന്ന ലോക്‌നാഥ് ബെഹ്‌റ സ്ഥാനം […]

വോട്ടർപ്പട്ടികയിൽ പേരില്ല, വോട്ട് ചെയ്യാനാവാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ; ബൂത്ത് ലെവൽ ഓഫീസർക്ക് ഇക്കാര്യം പരിശോധിക്കാമായിരുന്നുവെന്ന് മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിക്കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. തിരുവനന്തപുരം നഗരസഭയിലെ പൂജപ്പുര വാർഡിലായിരുന്നു മീണയ്ക്ക് വോട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കാറാം മീണ പൂജപ്പുരയിൽ വോട്ട് ചെയ്യുകയും ചെയ്തിരുന്നു. വേട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടോയെന്ന് ഇന്നലെയാണ് പരിശോധിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ലിസ്റ്റിൽ പേരുണ്ടായിരുന്നു. എന്നാൽ ആ ലിസ്റ്റല്ല തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. അതോസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടേഴ്‌സ് ലിസ്റ്റിലും തന്റെ പേരുണ്ടായിരുന്നില്ലെന്ന് മീണ വ്യക്തമാക്കി. ലോക്‌സഭ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടായിരുന്നതിനാൽ ഈ ലിസ്റ്റിലും ഉണ്ടാകുമെന്നാണ് […]

എത്രയും വേഗം സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ കമ്മീഷൻ നൽകണം, ഇല്ലെങ്കിൽ കർശന നടപടിയെടുക്കും : കെ.സുരേന്ദ്രന് അന്ത്യശാസനയുമായി ടിക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രന് അന്ത്യശാസനയുമായി ടിക്കാറാം മീണ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് ടിക്കാറാം മീണ അന്ത്യശാസന നൽകിയിരിക്കുന്നത്. എത്രയും വേഗം കമ്മീഷന് മുന്നിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ സമർപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അയച്ച നോട്ടീസിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തുടർച്ചയായ നിർദ്ദേശം ബി.ജെ.പി അവഗണിക്കുകയാണെന്നും കേസുകളുടെ വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ കേസുകളുടെ […]