ലോക് നാഥ് ബെഹ്‌റയ്ക്ക് ആശ്വാസം…! തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി.ജി.പി മാറേണ്ടതില്ലെന്ന് ടിക്കാറാം മീണ

ലോക് നാഥ് ബെഹ്‌റയ്ക്ക് ആശ്വാസം…! തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി.ജി.പി മാറേണ്ടതില്ലെന്ന് ടിക്കാറാം മീണ

Spread the love

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി ജി പി മാറേണ്ടതില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണ. നിലവിലെ നിർദേശം ഡി ജി പിക്ക് ബാധകമല്ല. എന്നാഷൽ ബെഹ്‌യുടെ കാര്യത്തിൽ മറ്റൊരു നടപടി വേണോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒരേ പദവിയിൽ മൂന്ന് വർഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് കമ്മിഷന്റെ നിർദേശം. ഇതിന്റെ ഭാഗമായി മൂന്നര വർഷമായി പൊലീസ് മേധാവിയായി തുടരുന്ന ലോക്‌നാഥ് ബെഹ്‌റ സ്ഥാനം ഒഴിയേണ്ടിവരുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ബെഹ്‌റയ്ക്ക് തിരഞ്ഞെടുപ്പിലും ഡി ജി പിയായി തുടരാം.ഏപ്രിൽ അവസാനമോ മേയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. മാർച്ച് രണ്ടാം വാരം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും.

എൺപത് വയസ് കഴിഞ്ഞവർക്കും അംഗപരിമിതർക്കും ബൂത്തിലെത്താതെ വോട്ട് ചെയ്യാമെന്നതാണ് ഇത്തവണത്തെ തെരഞ്ഞടുപ്പിലെ ഏറ്റവും വലിയ പരിഷ്‌കാരം. ഈ വിഭാഗത്തിലുളളവർ കളക്ടർക്ക് അപേക്ഷ നൽകിയാൽ തപാൽ വോട്ടിന് അനുമതി നൽകുന്നതായിരിക്കും.