കൊറോണക്കാലത്ത് ഗോവയിലും കോയമ്പത്തൂരിലും ടൂർ കഴിഞ്ഞെത്തിയ ജീവനക്കാരെ താമസിപ്പിച്ചിരിപ്പിക്കുന്നത് നിർദ്ദേശം ലംഘിച്ച് ; റെയ്ഡിന് ഉത്തരവിട്ട് കോർപ്പറേഷൻ ; തിരുവനന്തപുരം പോത്തീസ് ഷോറൂം വിവാദത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണക്കാലത്ത് തലസ്ഥാനത്തെ പോത്തീസ് ഷോ റൂം ജീവനക്കാരെ തിങ്ങിപ്പാർപ്പിച്ചിരിക്കുന്നത് വിവാദത്തിലേക്ക്. എസ്.എൽ തീയറ്ററിനടുത്തുള്ള ഗോഡൗണിലാണ് പോത്തീസ് ജീവനക്കാരെ ഒരു മുറിയിൽ പതിനഞ്ചു പേർ വരെയാണ് തിങ്ങിപ്പാർപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കണമെന്ന കർശന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് ഇത്രയധികം ആളുകളെ തിങ്ങിപ്പാർപ്പിച്ചിരിക്കുന്നത്. ഇവർ ഏതാനും ദിവസം മുൻപാണ് ഗോവ, കോയമ്പത്തൂർ ടൂർ കഴിഞ്ഞു വന്നത്. വിവരം അറിഞ്ഞ ഉടനെ കോർപറേഷൻ റെയ്ഡിനു ഉത്തരവിട്ടിട്ടുണ്ട്. സംഭവം ഞങ്ങൾ വൈകിയാണ് അറിഞ്ഞത്. രാവിലെ തന്നെ […]

ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി രാജ്യത്ത് ആദ്യമായി സർവ്വകലാശാല ; ആസ്ഥാനം തിരുവനന്തപുരം

  സ്വന്തം ലേഖിക തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി, ഭിന്നശേഷിയുള്ളവരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പുനരധിവാസത്തിനും അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമായി തിരുവനന്തപുരത്ത് സർവകലാശാല വരുന്നു. ഇതിനായി നിയമസഭയിൽ ബിൽ അവതരിപ്പിക്കും. ഏതുതരം ശാരീരിക മാനസിക വൈകല്യമുള്ളവർക്കും ഉപജീവനമാർഗം കണ്ടെത്താനുള്ള കോഴ്‌സുകളും പുനരധിവാസ പദ്ധതികളും സർവകലാശാലയിലുണ്ടാവും. അടുത്തവർഷം കേന്ദ്രാനുമതിക്കായി അപേക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫീസ് അറിയിച്ചു. സാമൂഹ്യനീതിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ, ആരോഗ്യസർവകലാശാല വി. സി ഡോ.എം.കെ.സി.നായർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ.ബാബുജോർജ് എന്നിവരുടെ സമിതി മൂന്ന് മാസത്തിനകം പുതിയ സർവകാലാശാലയ്ക്കുള്ള ബിൽ തയ്യാറാക്കും. ആക്കുളത്തെ നിഷിനെ (നാഷണൽ […]