കൊറോണക്കാലത്ത് ഗോവയിലും കോയമ്പത്തൂരിലും ടൂർ കഴിഞ്ഞെത്തിയ ജീവനക്കാരെ താമസിപ്പിച്ചിരിപ്പിക്കുന്നത് നിർദ്ദേശം ലംഘിച്ച് ; റെയ്ഡിന് ഉത്തരവിട്ട് കോർപ്പറേഷൻ ; തിരുവനന്തപുരം പോത്തീസ് ഷോറൂം വിവാദത്തിലേക്ക്

കൊറോണക്കാലത്ത് ഗോവയിലും കോയമ്പത്തൂരിലും ടൂർ കഴിഞ്ഞെത്തിയ ജീവനക്കാരെ താമസിപ്പിച്ചിരിപ്പിക്കുന്നത് നിർദ്ദേശം ലംഘിച്ച് ; റെയ്ഡിന് ഉത്തരവിട്ട് കോർപ്പറേഷൻ ; തിരുവനന്തപുരം പോത്തീസ് ഷോറൂം വിവാദത്തിലേക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണക്കാലത്ത് തലസ്ഥാനത്തെ പോത്തീസ് ഷോ റൂം ജീവനക്കാരെ തിങ്ങിപ്പാർപ്പിച്ചിരിക്കുന്നത് വിവാദത്തിലേക്ക്. എസ്.എൽ തീയറ്ററിനടുത്തുള്ള ഗോഡൗണിലാണ് പോത്തീസ് ജീവനക്കാരെ ഒരു മുറിയിൽ പതിനഞ്ചു പേർ വരെയാണ് തിങ്ങിപ്പാർപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കണമെന്ന കർശന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് ഇത്രയധികം ആളുകളെ തിങ്ങിപ്പാർപ്പിച്ചിരിക്കുന്നത്. ഇവർ ഏതാനും ദിവസം മുൻപാണ് ഗോവ, കോയമ്പത്തൂർ ടൂർ കഴിഞ്ഞു വന്നത്.

വിവരം അറിഞ്ഞ ഉടനെ കോർപറേഷൻ റെയ്ഡിനു ഉത്തരവിട്ടിട്ടുണ്ട്. സംഭവം ഞങ്ങൾ വൈകിയാണ് അറിഞ്ഞത്. രാവിലെ തന്നെ കോർപറേഷൻ ആരോഗ്യവിഭാഗം റെയ്ഡ് നടത്തും. യുക്തമായ നിയമപരമായ നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ ഡിസ്റ്റൻസിങ് ആണ് കൊറോണ വ്യാപനം തടയുന്ന കാര്യത്തിൽ ഫലപ്രദമായി മാറുന്നത്. ഇതെല്ലാം അറിഞ്ഞിട്ടും സ്ഥാപനങ്ങളും വ്യക്തികളും അലംഭാവം തുടരുന്നതിൽ സർക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ട്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂർണ്ണമായും സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആറ് ജില്ലകളിൽ കടുത്ത നിയന്ത്രണവും വന്നിട്ടുണ്ട്. കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനം ഇത്ര കടുത്ത നിയന്ത്രണങ്ങളിൽ കൂടി കടന്നു പോവുമ്പോഴാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയെറ്റിന് തൊട്ടു മുൻപുള്ള പോത്തീസ് അധികൃതർ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ജീവനക്കാരെ തിങ്ങിവിങ്ങി ഒരു ഗോഡൗണിൽ താമസിപ്പിച്ചിരിക്കുന്നത് വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്.