video
play-sharp-fill

നീതി ലഭിച്ചില്ലെന്ന് പരാതി; വിസ്താരത്തിനിടെ പ്രകോപിതനായി, തിരുവല്ല കുടുംബ കോടതിയില്‍ ജഡ്ജിയുടെ കാര്‍ അടിച്ചുതകര്‍ത്തു; പ്രതി കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട : തിരുവല്ല കുടുംബ കോടതിയില്‍ വിസ്താരത്തിനിടെ പ്രകോപിതനായയാള്‍ ജഡ്ജിയുടെ കാര്‍ അടിച്ചുതകര്‍ത്തു.മംഗലാപുരം ശിവഗിരി നഗറിൽ അതുല്യ സാഗറിൽ താമസിക്കുന്ന മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇ.പി.ജയപ്രകാശ് (53) ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജഡ്ജി ജി.ആർ.ബിൽകുലിന്റെ ഔദ്യോഗിക വാഹനമാണ് തകർത്തത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. ജഡ്ജി വിസ്തരിക്കുന്നതിനിടെ പല പ്രാവശ്യം ഇയാൾ പ്രകോപിതനായതായി കോടതി ജീവനക്കാർ പറഞ്ഞു. തുടർന്ന് വെളിയിലിറങ്ങി കടയിൽനിന്നു മൺവെട്ടി വാങ്ങിക്കൊണ്ടുവന്ന് കോടതിയുടെ മുൻപിൽ ഇട്ടിരുന്ന കാറിന്റെ ചില്ലുകളെല്ലാം അടിച്ചു തകർക്കുകയായിരുന്നു. […]

തിരുവല്ലയിൽ ക്ഷേത്രോത്സവത്തിനിടെ മൂന്നുപേർക്ക് കുത്തേറ്റു; മണ്ണ് കടത്തുകാർ തമ്മിലുള്ള തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവല്ല: തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശികളായ എസ് സഞ്ജു, കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കാർത്തികേയന്റെ പുറത്തും പവി , സഞ്ജു എന്നിവർക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്. മണ്ണ് കടത്തുകാർ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറഞ്ഞത്.

വീട് വാടകയ്ക്കെടുത്ത് ലഹരി വിൽപ്പന…!ഒരു വർഷമായിട്ടും അയൽക്കാർ പോലുമറിഞ്ഞില്ല…! പുലർച്ചെ പൊലീസ് സംഘം വീട് വളഞ്ഞു; പത്തനംതിട്ട തിരുവല്ലയില്‍ പിടികൂടിയത് 1.5 കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ..! ചങ്ങനാശ്ശേരി സ്വദേശിയും യുവതിയും പിടിയിൽ

സ്വന്തം ലേഖകൻ തിരുവല്ല : പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ 1.5 കോടി രൂപയുടെ വന്‍ നിരോധിത ലഹരി വേട്ട.പത്തനംതിട്ട ഡാന്‍സാഫ് സംഘവും പോലീസും ചേർന്നാണ് റേയ്ഡ് നടത്തിയത്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ലക്ഷത്തി ഇരുപതിനായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പത്തനംതിട്ടയിൽ ആദ്യമായാണ് ഇത്രയധികം ലഹരിമരുന്ന് ഒന്നിച്ച് പിടികൂടുന്നത്. തിരുവല്ല നഗരത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിന് സമീപം വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് നിരോധിത പുകയില വസ്തുക്കളായ ഹാൻസും കൂളും കണ്ടെത്തിയത്.ചങ്ങനാശ്ശേരി സ്വദേശിയായ ജയകുമാറും ഇയാൾക്കൊപ്പം താമസിച്ചിരുന്ന ആശയുമാണ് വീട് […]

തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിക്കുള്ളിൽ ; പൊലീസിൽ വിവരം അറിയിച്ചത് വീട്ടുകാർ; ഫൊറൻസിക് സംഘം പരിശോധന നടത്തി

സ്വന്തം ലേഖകൻ തിരുവല്ല: തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ. നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(83) യാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു വയോധികയുടെ മൃതദേഹം കത്തിക്കരി‍ഞ്ഞ നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിക്കുള്ളിൽ തീ കൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹം . വീട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് ചില സാഹചര്യ തെളിവുകൾ ശേഖരിക്കുകയും, നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഗൃഹപ്രവേശനത്തിന് പിന്നാലെ പ്രവാസിയുടെ വീട്ടിൽ വൻമോഷണം, പുതിയ രീതിയിൽ മോഷ്ടാക്കൾ കവർന്നത് 23 പവനും 65,000 രൂപയും;തിരുവല്ലയിൽ നടന്നത് ഹൈടെക് മോഷണമെന്ന് പോലീസ്.

രണ്ടുദിവസം മുമ്പ് ഗൃഹപ്രവേശന ചടങ്ങുകൾ നടന്ന വീട്ടിൽ നിന്ന് 23 പവന്റെ സ്വർണാഭരണങ്ങളും 65,000 രൂപയും കവർന്നു. വിദേശ മലയാളിയായ തോട്ടഭാഗം ഇട്ടുവരുത്തിയിൽ കുന്നുംപുറത്ത് വീട്ടിൽ ഷാജി ചാക്കോയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെയാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പിന്നിലെ മുറിയുടെ ജനാല കുത്തിത്തുറന്ന് അലമാരയിലെ ബാഗുകളിൽ നിന്നാണ് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്. ജനാലയുടെ പാളി കുത്തിത്തുറന്ന മോഷ്ടാക്കൾ സ്വർണാഭരണം അടക്കം സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാര ജനാലയ്ക്ക് അരികിലേക്ക് വലിച്ചടുപ്പിച്ചു. തുടർന്ന് അലമാരയുടെ മുകളിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൈവശപ്പെടുത്തി അലമാര […]

ടീഷർട്ട് ധരിച്ചു നിന്നയാളോട് ഹോട്ടൽ ജീവനക്കാരനെന്നു തെറ്റിദ്ധരിച്ച് ഭക്ഷണം ഓർഡർ ചെയ്തു : പോലീസുകാരനെ കണ്ടാൽ അറിയില്ലേ എന്ന് ചോദിച്ച് ക്രൂരമായി മർദ്ദിച്ചു; 4 പോലീസുകാർക്കെതിരെ യുവാവിന്റെ പരാതി

സ്വന്തം ലേഖിക ആലപ്പുഴ: ടീഷർട്ട് ധരിച്ചു നിന്നയാളോട് ഹോട്ടൽ ജീവനക്കാരനാണെന്ന് കരുതി ഭക്ഷണം ഓർഡർ ചെയ്തു. പോലീസുകാരനെ കണ്ടാൽ അറിയില്ലെയെന്ന് ചോദിച്ച് എടത്വ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ മർദിച്ചെന്ന് യുവാവ് ജില്ലാ പോലീസ് മേധാവിക്കു നൽകി. കൊടുപ്പുന്ന പരപ്പിൽ പി ഡി ശ്യാംകുമാർ(30) നൽകിയ പരാതി ചെങ്ങന്നൂർ ഡിവൈഎസ്പി അന്വേഷിക്കും. വൈകിട്ട് ഏഴ് മണിയോടെ ഭക്ഷണം വാങ്ങാനായി എടത്വ പോലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ടീഷർട്ട് ധരിച്ചതിനാൽ ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ഭക്ഷണം ഓർഡർ ചെയ്തത്. ഭക്ഷണം വാങ്ങി പുറത്തിറങ്ങിയപ്പോൾ പോലീസുകാരനെ […]