തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിക്കുള്ളിൽ ;  പൊലീസിൽ വിവരം അറിയിച്ചത് വീട്ടുകാർ; ഫൊറൻസിക് സംഘം പരിശോധന നടത്തി

തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിക്കുള്ളിൽ ; പൊലീസിൽ വിവരം അറിയിച്ചത് വീട്ടുകാർ; ഫൊറൻസിക് സംഘം പരിശോധന നടത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല: തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ. നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(83) യാണ് മരിച്ചത്.

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു വയോധികയുടെ മൃതദേഹം കത്തിക്കരി‍ഞ്ഞ നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിക്കുള്ളിൽ തീ കൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി.

സംഭവത്തിൽ പൊലീസ് ചില സാഹചര്യ തെളിവുകൾ ശേഖരിക്കുകയും, നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.