video
play-sharp-fill

വാഹനം മോഷ്ടിച്ച് തിരുപ്പൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിക്കും; വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍പ്പന: അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍ക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളായ ശിവകുമാര്‍ (43), ദിനേഷ് (23) എന്നിവരാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി, മൂസക്കുട്ടി ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ നിന്നും രണ്ട് ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. പിടിയിലായ ശിവകുമാറിന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആറോളം മോഷണ […]

“ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്നവൻ”..!! ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ; പണം ഒളിപ്പിച്ചത് കോഴിക്കൂട്ടിൽ..!!

സ്വന്തം ലേഖകൻ കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിൽ. ചവറ സ്വദേശി മണിലാലിനെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിൽ ഭിക്ഷാടനം നടത്തിവന്ന സുകുമാരൻ നായർ എന്നയാളുടെ പണം ആണ് മോഷണം പോയത്. ഒരു മാസം മുൻപാണ് സംഭവം നടന്നത്. രാത്രിയിൽ പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിന്റെ മണ്ഡപത്തിലാണ് ഇയാൾ ഉറങ്ങിയിരുന്നത്. ക്ഷേത്രത്തിന് സമീപമുള്ള ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇദ്ദേഹവുമായി പരിചയത്തിലായി. തുടർന്ന്, സുകുമാരൻ നായർ ഭാണ്ടത്തിലാണ് പണം സൂക്ഷിച്ചതെന്ന് മനസിലാക്കിയ പ്രതി മോഷണം […]

മാമ്പഴം ചോദിച്ചെത്തി മോഷണം ; കോട്ടയം ഉഴവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്നു..! രണ്ടുപേർ പിടിയിൽ ; കൂട്ടുപ്രതിക്കായി തിരച്ചിൽ

സ്വന്തം ലേഖകൻ കുറവിലങ്ങാട് : ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി ഇവരുടെ സ്വർണ്ണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുട്ടം കണ്ണാടിപാറ ഇല്ലിചാരി പള്ളിമുക്ക് ഭാഗത്ത് തോപ്പിൽ പറമ്പിൽ വീട്ടിൽ ഉസ്താദ് എന്ന് വിളിക്കുന്ന അഷ്‌റഫ്‌ (58), എറണാകുളം മടക്കത്താനം ഭാഗത്ത് വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി(35) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ 25 – ആം തീയതി ഉച്ചയോടുകൂടി സ്കൂട്ടറിൽ ഉഴവൂർ പെരുന്താനം ഭാഗത്തുള്ള വൃദ്ധയുടെ വീട്ടിലെത്തുകയും, വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന […]

തിരുവനന്തപുരം നഗരപരിധിയിൽ മാത്രം 11 മോഷണ കേസുകൾ ! വൻകിട കവര്‍ച്ചാ കേസുകളിലെ സ്ഥിരം പ്രതി..! മോഷണ മുതലുകൾ സൂക്ഷിച്ചത് ആളൊഴിഞ്ഞ വീട്ടിലെ സ്റ്റെയറിനടിയില്‍ കുഴിയെടുത്ത് ..! കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയ പൊലീസ് ഞെട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം : വൻകിട കവര്‍ച്ചാ കേസുകളിലെ സ്ഥിരം പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിലായി.വഞ്ചിയൂര്‍ സ്വദേശിയായ ജയകുമാറാണ് ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം നഗപരിധിയില്‍ മാത്രം പതിനൊന്ന് മോഷണ കേസുകളാണ് ഇയാൾക്കെതിരെ റിപ്പോര്‍ട്ട് ചെയ്തത്.വൻകിട കവര്‍ച്ചാ കേസുകളിലെ സ്ഥിരം പ്രതിയാണ് പിടിയിലായ അനില്‍കുമാര്‍ എന്ന ജയകുമാര്‍. കഴിഞ്ഞ ദിവസം നഗരത്തില്‍ വീട് കുത്തിതുറന്ന് 47 പവൻ കവര്‍ന്നത് ഇയാളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ആള്‍താമസമില്ലാത്ത വീട് നോക്കിവച്ച്‌ മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ പതിവ്. കഴിഞ്ഞ 18 ന് തിരുവനന്തപുരത്ത് കാവില്‍കടവിലെ […]

പെർഫ്യൂം വാങ്ങാനെന്ന വ്യാജേനയെത്തി..!! കുറവിലങ്ങാട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു..!! കുടമാളൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : കുറവിലങ്ങാട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടമാളൂർ ചാമത്തല ഭാഗത്ത് കപ്രായിൽപറമ്പിൽ വീട്ടിൽമുഹമ്മദ് റഷീദ് മകൻ അൻസാരി എം.ആർ (38) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടു കൂടി കുറവിലങ്ങാട് വെമ്പള്ളി ഭാഗത്ത് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. ഇയാൾ കടയില്‍ പെർഫ്യൂം വാങ്ങാന്‍ എന്ന വ്യാജേന വരികയും കൗണ്ടറിന് സമീപം വച്ചിരുന്ന ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് പോവുകയുമായിരുന്നു. പരാതിയെ […]

കളിത്തോക്ക് കാണിച്ച് ധനകാര്യ സ്ഥാപനത്തില്‍ കവർച്ച ..!! രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂരിലെ ധനകാര്യ സ്ഥാപനത്തില്‍ കളിത്തോക്ക് കാണിച്ച് കവര്‍ച്ച നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.പേരട്ട സ്വദേശി അബ്ദുള്‍ ഷുക്കൂറിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കൂട്ടുപുഴ പേരട്ട ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ഫൈനാന്‍സില്‍ ആണ് യുവാവ് കവര്‍ച്ച നടത്തിയത്. ഒരു വനിതാ ജീവനക്കാരി മാത്രമുള്ളപ്പോള്‍ സ്ഥാപനത്തില്‍ കയറിയ യുവാവ് കൈയ്യിലെ തോക്ക് കാണിച്ച് പണം കവരുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് […]

നിരന്തരമായി മോഷണം നടത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പടെ മൂന്നംഗ സംഘത്തെ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ നിരന്തരമായി മോഷണം നടത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പടെ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുന്ന തമിഴ്‌നാട് കമ്ബം സ്വദേശികളായ ആനന്ദന്‍ (48), ആനന്ദ എന്ന ആനന്ദകുമാര്‍(35), മാരി(45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളില്‍ വീടിന്റെ പിന്‍വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറി ഉറങ്ങിക്കിടക്കുന്നവരുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുന്നതാണ് സംഘത്തിന്റെ പതിവ്.വീടുകളിലില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വില്‍പ്പന നടത്തിയ സ്വര്‍ണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പകല്‍ സമയങ്ങളില്‍ ഇവര്‍ കത്തി മൂര്‍ച്ച കൂട്ടാനുളള ഉപകരണവുമായും […]

മോഷ്ടിച്ച ബൈക്കുമായി കറക്കം..! പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ കടന്നു; കൂട്ടിക്കൽ സ്വദേശിയെ പിടികൂടി പൊലീസ്

സ്വന്തം ലേഖകൻ മുണ്ടക്കയം : മോഷ്ടിച്ച ബൈക്കുമായി മുണ്ടക്കയത്ത് വച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ കരിപ്പയിൽ വീട്ടിൽ റസാക്ക് മകൻ ഇനായത്ത് (18) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പോലീസ് രാത്രി വാഹന പരിശോധന നടത്തുന്നതിനിടെ കൂട്ടിക്കൽ ഭാഗത്ത് വച്ച് രജിസ്റ്റർ നമ്പർ പ്രദർശിപ്പിക്കാത്ത ബൈക്കുമായി ഇയാൾ ഓടിച്ചു വരികയായിരുന്നു. പോലീസ് വാഹനത്തിന് കൈ കാണിച്ചെങ്കിലും ഇയാൾ വാഹനം നിർത്താതെ കടന്നു കളഞ്ഞു. പിന്നീട് പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ഇനായത്തിനെ ബൈക്കുമായി പിടികൂടുന്നത്. ഇയാൾ ഈ ബൈക്ക് […]

കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസ്; മുഖ്യ ആസൂത്രകന്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരൻ; പ്രതികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ പാലക്കാട് : കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. പുതുനഗരം സ്വദേശികളായ തൗഫീഖ്, വിമല്‍, ബഷീറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ തൗഫീഖ് ആണ് കവര്‍ച്ചയിലെ മുഖ്യ ആസൂത്രകന്‍ എന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മോഷ്ടിച്ച സ്വര്‍ണം സ്വർണം വിൽക്കാൻ സഹായിച്ച വടവന്നൂർ കൂത്തൻപാക്കം വീട്ടിൽ സുരേഷ് (34), വിജയകുമാർ (42), നന്ദിയോട് അയ്യപ്പൻചള്ള വീട്ടിൽ റോബിൻ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരെ പിടികൂടിയതിൽ നിന്നാണ് […]

പ്രൈവറ്റ് ബസുകളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച ആമ്പല്ലൂർ സ്വദേശി പിടിയിൽ..!

സ്വന്തം ലേഖകൻ വൈക്കം : പ്രൈവറ്റ് ബസ്സുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കുലയിറ്റിക്കര ഭാഗത്ത് പൊങ്ങനാത്തുപറമ്പ് വീട്ടിൽ രാധാകൃഷ്ണൻ മകൻ അഖിൽലാൽ പി. ആർ (28) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രിയിൽ ദളവാക്കുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് പ്രൈവറ്റ് ബസ്സുകളിൽ നിന്നായി ആറ് ബാറ്ററികളാണ് മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. […]