നിരന്തരമായി മോഷണം നടത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പടെ മൂന്നംഗ സംഘത്തെ പൊലീസ് പിടിയിൽ

നിരന്തരമായി മോഷണം നടത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പടെ മൂന്നംഗ സംഘത്തെ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

നിരന്തരമായി മോഷണം നടത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പടെ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുന്ന തമിഴ്‌നാട് കമ്ബം സ്വദേശികളായ ആനന്ദന്‍ (48), ആനന്ദ എന്ന ആനന്ദകുമാര്‍(35), മാരി(45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രികാലങ്ങളില്‍ വീടിന്റെ പിന്‍വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറി ഉറങ്ങിക്കിടക്കുന്നവരുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുന്നതാണ് സംഘത്തിന്റെ പതിവ്.വീടുകളിലില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില്‍പ്പന നടത്തിയ സ്വര്‍ണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പകല്‍ സമയങ്ങളില്‍ ഇവര്‍ കത്തി മൂര്‍ച്ച കൂട്ടാനുളള ഉപകരണവുമായും കത്തികള്‍ വില്‍ക്കുന്നവരായും ആക്രിക്കാരായും ഇടവഴികളും വീടുകളും മനസ്സിലാക്കി അടയാളപ്പെടുത്തിയ ശേഷം രാത്രിസമയങ്ങളില്‍ വീടുകളില്‍ എത്തി മോഷണം നടത്തും. വീടുകളുടെ പിന്‍വശത്തെ പൂര്‍ണമായും ബലമില്ലാത്ത വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറി ഉറങ്ങിക്കിടക്കുന്നവരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കും.

മോഷണ ശ്രമത്തിനിടയില്‍ എതിര്‍ക്കുന്നവരെ ആക്രമിക്കാനും അപായപ്പെടുത്തുവാനും അവര്‍ ശ്രമിക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തീരദേശത്ത് നടന്ന 13 മോഷണ കേസുകളില്‍ സംഘത്തിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.

Tags :