വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ..! മോഷണം ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി

സ്വന്തം ലേഖകൻ ചാരുംമൂട്: താമരക്കുളത്ത് വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ. താമരക്കുളം കീരിവിളയിൽ അൽത്താഫ് (19) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. താമരക്കുളം നാലുമുക്ക് മർഹബ വീട്ടിൽഉസ്മാൻ റാവുത്തരുടെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചത്. ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തിയായിരുന്നു മോഷണം. റാവുത്തരുടെ വീടിനോട് ചേർന്ന് നടത്തുന്ന അൽഹംദാൻ എന്ന ഹോട്ടലിൽ ഭക്ഷണം വാങ്ങാനെന്ന വ്യാജേന വന്ന ശേഷമാണ് പ്രതി കിടപ്പുമുറിയിൽ കടന്ന് പണവും സ്വർണാഭരണങ്ങളും അഞ്ചു പാസ്പോർട്ടുകളും അടങ്ങുന്ന പെട്ടി മോഷ്ടിച്ച് കടന്നു […]

മൊബൈൽ ഫോൺ ടവർ മോഷണക്കേസ്; ഒരു പ്രതി കൂടി പോലീസ് പിടിയിൽ; മോഷണം പോയത് കോടികൾ വില വരുന്ന ടവറുകൾ

സ്വന്തം ലേഖകൻ പുതുശ്ശേരി : പുതുശ്ശേരിയിൽ സ്ഥാപിച്ച മൊബൈൽ ഫോൺ ടവർ മോഷണം പോയ കേസ്സിലെ പ്രതി പിടിയിൽ.തമിഴ്നാട് സേലം മേട്ടൂർ നരിയനൂർ ഉപ്പുപള്ളം രവി മകൻ ഗോകുൽ (27) എന്നയാളെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ ആസ്ഥാനമായുള്ള ജി.ടി.എൽ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ഫോൺ ടവറുകളാണ് കാണാതായിരിക്കുന്നത്. പ്രവർത്തനരഹിതമായിരുന്ന ടവറുകൾ കള്ളന്മാർ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി. മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നത് ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ്. 2018-ൽ ഭീമമായ […]