ഇന്ത്യക്ക് മോശം റെക്കോഡ് സമ്മാനിച്ച് ഇന്‍ഡോറിലെ തോല്‍വി ; നാണംകെട്ട് രോഹിത്തും സംഘവും
സ്വന്തം ലേഖകൻ ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ തോറ്റിരിക്കുകയാണ്. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 76 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. ജയത്തോടെ ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയിട്ടും ഇന്ത്യക്ക് മത്സരം ജയിക്കാനായില്ല. ഇതോടെ ചില മോശം റെക്കോര്‍ഡുകളുടെ പട്ടികയിലും രോഹിത് ശര്‍മയുടെ ടീം ഇടംപിടിച്ചു. ഏറ്റവും വലിയ തോല്‍വികളിലൊന്നാണ് ഇന്ത്യ […]