അതിഖ് അഹമ്മദും അഷ്റഫും രക്തസാക്ഷികൾ, പ്രതികാരം ചെയ്യും, ഈദ് സന്ദേശത്തിൽ ഭീഷണിയുമായി അൽ ഖ്വയ്ദ

സ്വന്തം ലേഖകൻ ന്യൂഡൽഹി, ഗുണ്ടാ നേതാവും സമാജ്വാദി പാർട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫ് അഹമ്മദിന്റെയും കൊലപാതകങ്ങളിൽ പ്രതികാരം ചെയ്യുന്ന് ഭീകര സംഘടനയുടെ ഭീഷണി. അൽ ഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗമായ അൽ ഖ്വയ്ദ ഇൻ ഇന്ത്യൻ സബ് കോണ്ടിനന്റ് എന്ന സംഘടനയാണ് ഭീഷണി മുഴക്കിയത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സന്ദേശം കൈമാറുന്നതിനായി പുറത്തിറക്കിയ മാസികയിലാണ് ഇക്കാര്യം പറയുന്നത്. കൊല്ലപ്പെട്ട അതിഖിനെയും അഷ്റഫഫിനെയും രക്തസാക്ഷികൾഎന്നാണ്വിശേഷിപ്പിക്കുന്നത്. ഉത്തർപ്രദേശിൽ ടിവി ക്യാമറകൾക്കു മുന്നിൽ കൊല്ലപ്പെട്ട മുസ്ലിങ്ങളുടെ രക്തസാക്ഷിത്വത്തിനു പകരം ചോദിക്കുമെന്നാണ് ഭീഷണി. ചാവേർ ആക്രമണങ്ങൾ നടത്തുമെന്നും […]

ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് മുർഷിദ് പാതാളത്ത് എത്തിയത്, ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് പണിക്ക് പോയിരുന്നത് ; അതിന് കാരണമായി പറഞ്ഞത് വീട്ടിലേക്ക് പണം അയക്കേണ്ട ആവശ്യമില്ലെന്നായിരുന്നു :പെരുമ്പാവൂരിൽ നിന്നും എൻ.ഐ.എ പിടികൂടിയ അൽഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസനെ കുറിച്ച് സഹവാസിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്‌

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് എൻഐഎ പിടികൂടിയ അൽ ഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസനെ കുറിച്ച് കൂടുതൽ വെൡപ്പെടുത്തലുമായി മുർഷിദിന്റെ സഹവാസി. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ സമയത്താണ് പാതാളത്ത് എത്തിയതെന്ന് സഹവാസി പറഞ്ഞു. മുർഷിദ് ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ജോലിക്ക് പോയിരുന്നത്. ജോലി ചെയ്ത് വീട്ടിലേക്ക് പണം അയ്‌ക്കേണ്ട ആവശ്യമില്ലെന്നതായിരുന്നു ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ജോലിക്ക് പോകാത്തതിന് അയാൾ പറഞ്ഞിരുന്ന ന്യായീകരണമെന്നും മുർഷിദിന്റെ സഹവാസിയായിരുന്ന യുവാവ് പറയുന്നു. ജോലി ഇല്ലെന്നും ഹോട്ടലിൽ നിന്ന് […]

നരേന്ദ്രമോദിയ്ക്ക് നേരെ തീവ്രവാദ ഭീഷണി ; എസ്പിജിയ്ക്കും ഡൽഹി പൊലീസിനും ജാഗ്രതാ നിർദ്ദേശം

  സ്വന്തം ലേഖകൻ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ തീവ്രവാദ ഭീഷണി. ഞായറാഴ്ച ദില്ലി രാം ലീല മൈതാനിയിൽ നടത്താൻ നിശ്ചയിച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് നേരെയാണ് തീവ്രവാദഭീഷണിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ഇതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന എസ്പിജിക്കും ദില്ലി പൊലീസിനും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തീവ്രവാദ സംഘടനയായ ജെയ്‌ഷേ മുഹമ്മദ് പ്രധാനമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്. ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയാണ് നാളെ നടക്കാനിരിക്കുന്നത്‌. തേർഡ് ഐ ന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ […]