നൈറ്റ് ഡ്യൂട്ടിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നെങ്കിൽ എനിക്ക് അച്ഛനെ നഷ്ടപ്പെടുമായിരുന്നില്ല : വികാരഭരിതയായി കൊല്ലപ്പെട്ട പൊലീസുകാരന്റെ മകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെറ്റ് ഡ്യൂട്ടിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നെങ്കിൽ എനിക്ക് അച്ഛനെ നഷ്ടപ്പെടുമായിരുന്നില്ല. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ എഎസ്‌ഐ വിൽസൻ കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ് നാട് പൊലീസിനെതിരെ മകൾ. നൈറ്റ് ഡ്യൂട്ടിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വിൽസന്റെ മകൾ റിനിജ ആരോപിക്കുന്നു. ‘നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന വേളയിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നെങ്കിൽ തനിക്ക് അച്ഛനെ നഷ്ടപ്പെടുമായിരുന്നില്ല’ റിനിജ പറഞ്ഞു. ചെക്ക്‌പോസ്റ്റിൽ രണ്ട് പൊലീസുകാർ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ ആക്രമണം ഉണ്ടാകില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഇനി ഒരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും റിനിജ […]

പൊലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം ; പ്രതികളെ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെക്ക് പോസ്റ്റിൽ വച്ച് എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക് (27), അബ്ദുൽ ഷെമീം (29) എന്നിവരുടെ ചിത്രങ്ങൾ തമിഴ്‌നാട് പൊലീസ് കേരള പൊലീസിന് കൈമാറി. എന്നാൽ, കൊലപാതകത്തിനു ശേഷം പൊലീസ് ആദ്യം പറഞ്ഞ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ നിരാകരിക്കുകയാണ്. ഇയാളല്ല കൃത്യം ചെയ്തതെന്നാണ് തമിഴ്‌നാട് പോലിസ് പറയുന്നത്. കേരള തമിഴ്‌നാട് അതിർത്തിയിലെ മാർക്കറ്റ് റോഡ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്ന വിൻസന്റിന് നേരെ ഇന്നലെ രാത്രി ഒൻപതേമുക്കാലോടുകൂടി ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിർക്കുകയായിരുന്നു. കൃത്യം നടത്തിയതിനു […]

കൊലക്കേസ് പ്രതി പൊലീസുകാരനെ വെടിവെച്ചു കൊന്നു ; പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസുകരനെ കൊലക്കേസ് പ്രതി വെടിവെച്ചു കൊന്നു. കളയിക്കാവിളയിസലാണ് സംഭവം നടന്നത്.ബൈക്കിൽ എത്തിയ സംഘമാണ് പൊലീസുദ്യോഗസ്ഥനെ വെടിവെച്ചത്. തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനായ എ.എസ്.ഐ വിൻസെന്റാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച വൈകീട്ട് പത്തരയോടെ കളിയിക്കവിള ചെക്ക് പോസ്റ്റ ഡ്യൂട്ടിക്കിടെയാണ ് സംഭവം. കൊലക്കേസ് പ്രതിയായ രാജ് കുമാറും മറ്റൊരാളും മുഖം മറച്ച് ബൈക്കിൽ എത്തി വിൻസെന്റിന് നേരെ വെടിവെക്കുകയായിരുന്നു. തുടർന്ന് സംഘം കേരള അതിർത്തിയിലേക്ക് കടന്നിട്ടുള്ളതായി സൂചന ലഭിത്തു.ഇവർക്കായി കേരള, തമിഴ്‌നാട് പൊലീസ് സംയുക്തമായി തിരച്ചിൽ ആരംഭിച്ചു

എല്ലാം പറഞ്ഞ് അവസാനിപ്പിക്കുന്നതിനാണ് ഗോപിക സഫറിനൊപ്പം പോയത്, പ്രണയവും സൗഹൃദവും പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ഗോപികയെ കൊന്നുതള്ളിയത് ; പൊലീസിന് മുൻപിൽ കുറ്റം സമ്മതിച്ച് യുവാവ്

സ്വന്തം ലേഖകൻ കൊച്ചി : എല്ലാം പറഞ്ഞ അവസാനിപ്പിക്കുന്നതിനാണ് സഫറിനൊപ്പം ഗോപിക( ഇവ) പോയത്. എന്നാൽ പ്രണയവും സൗഹൃദവും തുടരാനാകില്ലെന്ന് പറഞ്ഞതോടെ കൊന്നുതള്ളുകയായിരുന്നു, സഫർ പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തി. പ്രണയത്തിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയ കലൂർ സ്വദേശിനി ഇവയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ വരട്ടപ്പാറയിൽ തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടത്. ദേഹമാസകലം കത്തേറ്റ നിലയിലായിരുന്നു ശരീരം. ഇവയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ നെട്ടൂർ സ്വദേശി സഫർ ഷായുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കലൂർ സ്വദേശിനിയായ ഇവയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് സഫറിനെ […]

പ്രണയത്തിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം തേയിലത്തോട്ടത്തിൽ നിന്ന്‌ കണ്ടെത്തി

സ്വന്തം ലേഖകൻ കൊച്ചി; പ്രണയത്തിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയ കലൂർ സ്വദേശിനി ഇവയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ വരട്ടപ്പാറയിൽ തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടത്. ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു ശരീരം. ഇവയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ നെട്ടൂർ സ്വദേശി സഫർ ഷായുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കലൂർ സ്വദേശിനിയായ ഇവയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് സഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഇവയെ കൊന്ന് കാട്ടിൽ തള്ളിയതായി സമ്മതിക്കുകയായിരുന്നു. തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം […]