തുടർക്കഥയാവുന്ന കുഴൽകിണർ മരണങ്ങൾ ; രണ്ട് വയസ്സുകാരൻ സുജിത്തിന് പിന്നാലെ അഞ്ച് വയസ്സുകാരി ശിവാനിയും കുഴൽകിണറിൽ വീണു മരിച്ചു
സ്വന്തം ലേഖിക ന്യൂഡൽഹി: ഏതാനും ദിവസങ്ങൾക്ക് തിരുച്ചിറപ്പള്ളിയിൽ രണ്ടു വയസുകാരൻ സുജിത്ത് കുഴൽകിണറിൽ വീണ് മരിച്ചത്. ആ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് രാജ്യത്ത് ഒരു കുഴൽക്കിണർ മരണം കൂടി. ഹരിയാനയിലെ കർണാൽ ജില്ലയിലെ ഹർസിംഗ്പുര ഗ്രാമത്തിലെ അഞ്ച് വയസുകാരി ശിവാനിയാണ് വയലിലെ കുഴൽകിണറിൽ വീണ് മരിച്ചത്. വയലിൽ കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിലേക്ക് വീണത്. അമ്പതടിയോളം താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അഞ്ചുവയസുകാരിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവിൽ കുഴൽകിണറിൽ […]