രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകളിലും യോഗങ്ങളിലും, വൻകിട വ്യാപാര സ്ഥാപനങ്ങളിലും, ബീവറേജിലും കൊറോണ വരില്ലേ?; നിത്യവൃത്തിയ്ക്ക് പൊരിവെയിലത്ത് കച്ചവടം ചെയ്യുന്ന പാവങ്ങളുടെ കടയിൽ മാത്രം കൊറോണ ; ചെറുകിട വ്യാപാരികളോടുള്ള പൊലീസ് നടപടിയിൽ പ്രതിഷേധം വ്യാപകം
സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ചെറുകിട- വഴിയോരക്കച്ചവടക്കാരോട് മാത്രം പൊലീസ് മുഴക്കുന്ന ഭീഷണിയില്‍ വ്യാപക പ്രതിഷേധം. കടയില്‍ രണ്ടില്‍ കൂടുതല്‍ ആള്‍ക്കാരുടെ തിരക്ക് കൂടിയാലോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നേരിയ വീഴ്ച ഉണ്ടായാലോ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നാണ് ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും വഴിയോര വാഹനങ്ങളിലും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഭീഷണി മുഴക്കി കൊണ്ടിരിക്കുന്നത്.ഇന്നലെ രണ്ട് പേര്‍ മാത്രം ഉണ്ടായിരുന്ന മൊബൈല്‍ കടയില്‍ കയറി 500 രൂപയുടെ പെറ്റിയടിച്ചു കോട്ടയത്തെ പോലീസ്. കോവിഡ് മാനദണ്ഡം അനുസരിച്ച് വ്യപാരസ്ഥാപനങ്ങളില്‍ വരുന്നവരെ ഒരു മീറ്റര്‍ ദൂരം അകറ്റി […]