video
play-sharp-fill

മാധ്യമപ്രവർത്തകന്റെ മരണം ; ശ്രീറാമിന്റെ കൈയിലെ പൊള്ളൽ തെളിവാകുമെന്ന് അന്വേഷണ സംഘം

സ്വന്തം ലേഖിക തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടമുണ്ടായപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ കൈയിലുണ്ടായ ചെറിയ പൊള്ളൽ കേസിൽ നിർണായകമാകുമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കവേ കാറിലെ എയർബാഗ് വേഗത്തിൽ തുറന്നാൽ കൈയിൽ പൊള്ളലേൽക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അപകടത്തിൽ ശ്രീറാമിന്റെ കൈക്ക് പരിക്കേറ്റിരുന്നു. എയർബാഗ് തുറന്ന് അതിനുള്ളിലെ പൊടി ശരീരത്തിൽ പതിക്കുമ്പോൾ പൊള്ളലോ ചെറിയ പോറലുകളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാർനിർമാണ കമ്പനികളിലെ സാങ്കേതികവിദഗ്ധരും പറയുന്നത്. എയർബാഗ് തുറന്നപ്പോഴാണ് ശ്രീറാമിന്റെ കൈയിൽ പൊള്ളലുണ്ടായതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ കേസിൽ നിർണായകമാകും. അപകടസമയത്ത് ശ്രീറാമാണ് […]

ശ്രീറാമിനെപ്പോലെ പവറുള്ള വ്യക്തിയല്ല താൻ, സാധാരണക്കാരിയായ എനിക്ക് നാളെ എന്തും സംഭവിക്കാം ; വഫ

  മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെതിരെ കൂട്ടുപ്രതി വഫ ഫിറോസ് രംഗത്ത്. ശ്രീറാമിനെ പോലെ പവറുള്ള വ്യക്തിയല്ല താനെന്നും, സാധാരണക്കാരിയായ തനിക്ക് നാളെ എന്തും സംഭവിക്കാമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വഫ പറയുന്നു. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ താൻ മദ്യപിച്ചിരുന്നില്ലെന്നും വഫയാണ് വാഹനമോടിച്ചതെന്നും ശ്രീറാം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് വഫ രംഗത്തെത്തിയത്. വഫയുടെ വാക്കുകൾ ഇങ്ങനെ ‘താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ പറയുന്നു. ‘അപകടത്തിന് ആറോ […]

സാരമായ പരുക്കുകളോടെ കിംസ് ആശുപത്രി വിട്ട ശ്രീറാം മെഡിക്കൽ കോളേജിലെത്തിയപ്പോൾ ഗുരുതര രോഗി ; തിരിമറി നടന്നതെവിടെയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്നും രക്ഷിക്കാനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഒത്തുകളിച്ചതായി അന്വേഷണ സംഘത്തിന്റെ നിഗമനം. അപകടം നടന്ന ദിവസം ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയാണ് നിർണായകമായത്. അപകടം നടന്നതിന് പിന്നാലെ ശ്രീറാമിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ പോകുന്നതിന് പകരം ശ്രീറാം തിരുവനന്തപുരത്ത് തന്നെയുള്ള കിംസ് ആശുപത്രിയിലാണ് പോയത്. […]

ബഷീറിന്റെ മരണം : ഫോറൻസിക് റിപ്പോർട്ട് പുറത്ത് ; അപകടം വരുത്തിവച്ച കാർ ഓടിച്ചത് ശ്രീറാം തന്നെ , ഡ്രൈവിങ് സീറ്റ് ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേത്

സ്വന്തം ലേഖിക തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്.അപകടം വരുത്തിവെച്ച കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ട രാമൻ ആണെന്ന സൂചന നൽകുന്നതാണ് റിപ്പോർട്ട്. ഡ്രൈവിങ് സീറ്റ് ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്റ്റിയറിങ്ങിൽ നിന്നുള്ള വിരലയടയാളം വ്യക്തമല്ല.ലെതർ കവറിലെ അടയാളവും വ്യക്തമല്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം അപകടത്തിന് ശേഷം കാണാതായ ബഷീറിന്റെ ഫോൺ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്.മൊബൈലിന്റെ ഐ.എം.ഇ.എ നമ്പർ ഉപയോഗിച്ച് അന്നേദിവസം മൊബൈൽ സഞ്ചരിച്ചിരുന്ന റൂട്ട് ഇതിനോടകം […]

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

സ്വന്തം ലേഖിക തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻറെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ശ്രീറാമിൻറെയും കാറിൽ കൂടെയുണ്ടായിരുന്ന വഫ ഫിറോസിൻറെയും ലൈസൻസ് റദ്ദാക്കാൻ വൈകുന്നതിനെതിരെ വിമർശനമുയർന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമൻറെയും വഫ ഫിറോസിൻറെയും ലൈസൻസ് റദ്ദാക്കാൻ വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് ട്രാൻസ്‌പോർട്ട് സെക്രട്ടറിക്ക് നിർദേശം നൽകിയെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.