ആറടിച്ച് ആറാടി പോര്‍ച്ചുഗൽ ; ഹാട്രിക്ക് നേട്ടത്തിൽ റാമോസ് ; സ്വിറ്റ്സർലാൻഡിനെ തകർത്ത് പറങ്കിപ്പട ക്വാർട്ടറിൽ ;ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ
ദോഹ: സുപ്രധാന പ്രീക്വാർട്ടർ മത്സരത്തിൽ പറങ്കിപ്പടയുടെ തേരോട്ടം. സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് മറികടന്നാണ് പറങ്കിപ്പട വിജയത്തേരിലേറിയത്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പകരക്കാരനായെത്തിയ യുവതാരം ഗോൺസാലോ റാമോസ് ഹാട്രിക്കടിച്ചു.ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്കാണ് ഇരുപത്തൊന്നുകാരനായ റാമോസ് പന്തടിച്ചുകയറ്റിയത്. പെപേയും റാഫേൽ ഗ്വിറേറോയും റാഫേൽ ലിയോയും ഓരോന്നും ഗോളുകളടിച്ചു. മാന്വൽ അകഞ്ചി സ്വിറ്റ്സർലൻഡിനായി ഒരു ഗോൾ നേടി. 17-ാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍. ഗോണ്‍സാലോ റാമോസ് നേടിയ ഗോളാണ് പോര്‍ച്ചുഗലിനെ ആദ്യം മുന്നിലെത്തിച്ചത്. പിന്നീട് പെപെയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള വിജയദൂരം ഇരട്ടിയാക്കാനും […]