ശബരിമല സ്ത്രീപ്രവേശനം : മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നിൽക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണം ; ശോഭാ സുരേന്ദ്രൻ
സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ശബരിമലയിലേക്ക് വേഷംകെട്ടുമായി വന്നാൽ ബി.ജെ.പി ശക്തമായ പ്രതിരോധം തീർക്കുമെന്ന് ശോഭാ സുരേന്ദ്രൻ. ശബരിമല സ്ത്രീപ്രവേശന പുനഃപരിശോധനാ ഹർജി വിശാല ബെഞ്ചിന് കൈമാറിയത് ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി നിൽക്കേണ്ടത് ഭക്തരോടൊപ്പമാണ്. മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നിൽക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണം. കഴിഞ്ഞ വർഷം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ എത്തിയവരെല്ലാം മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ പാർട്ടിയുടേയും ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. അവരല്ലാതെ ശബരിമലയിലും അയ്യപ്പനിലും […]