video
play-sharp-fill

തോട്ടയ്ക്കാട് ഗുരുദേവ ക്ഷേത്രം ഉത്സവം പതാക ഉയർത്തി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം തോട്ടയ്ക്കാട് 1518-ആം നമ്പർ എസ്എൻഡിപി ശാഖ ഗുരുദേവ ക്ഷേത്രം ഉത്സവത്തിന് ശാഖ സെക്രട്ടറി സന്തോഷ്‌ കുമാർ പതാക ഉയർത്തി. ശാഖ പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ക്ഷേത്രം ശാന്തി സുരേന്ദ്രൻ പരിയാരം,ശാന്തി ധനലാൽ കുമരകം എന്നിവർ നേതൃത്വം നൽകി . നിരവധി ഭക്തർ കോടിയേറ്റിലും ഗണപതിഹോമത്തിലും പങ്കെടുത്തു. വൈകിട്ടു 5.45 നു തിടമ്പ് സമർപ്പണം.6 നു ദീപാരാധന 6.15 നു പൊതുസമ്മേളനം. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം […]

ചേര്‍ത്തലയില്‍ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചുതകര്‍ത്തു; നാല് പേര്‍ കസ്റ്റഡിയില്‍ ; അക്രമത്തിന് കാരണം ഭാരവാഹികളുമായുള്ള തര്‍ക്കം

സ്വന്തം ലേഖകൻ ആലപ്പുഴ: മദ്യലഹരിയിൽ ചേര്‍ത്തലയിലെ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു. ചേർത്തല വരാനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .  ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വരാനാട് സ്വദേശികളായ ജോൺ,ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പിടിയിലായവരിൽ ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവർ എസ്എൻഡിപി പ്രവർത്തകരാണ്. ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ക്രിസ്മസ് കരോൾ കഴിഞ്ഞെത്തിയ നാലംഗ സംഘം ഇവിടെയെത്തി. ഇതിനിടെ ഇവരും ഗുരുമന്ദിരം ഭാരവാഹികളും […]

വിവാദങ്ങളൊഴിയാതെ എസ്.എൻ.ഡി.പി : പബ്ലിക് ട്രസ്റ്റായ എസ്.എൻ ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശൻ ഫാമിലി ട്രസ്റ്റാക്കി മാറ്റി ; ട്രസ്റ്റിലെ 70% പേരും വെള്ളാപ്പള്ളിയുടെ കുടുംബാംഗങ്ങളും ശിങ്കിടികളുമാണെന്ന് ശ്രീനാരായണ സഹോദരധർമ്മവേദി

സ്വന്തം ലേഖകൻ കൊല്ലം: വീണ്ടുമൊരു ഇടവേളയ്ക്ക് ശേഷം എസ്.എൻ.ഡി.പിയെ ബന്ധപ്പെട്ട് വിവാദങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ പബ്ലിക്ക് ട്രസ്റ്റായ എസ് എൻ ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശൻ ഫാമിലി ട്രസ്റ്റാക്കി മാറ്റിയെന്ന ആരോപണങ്ങളുമായി ശ്രീനാരായണ സഹോദരധർമവേദി രംഗത്ത്. എസ്.എൻ.ട്രസ്റ്റിൽ മറ്റാർക്കും അംഗത്വം നൽകാതെ 70% പേരും വെള്ളാപ്പള്ളിയുടെ കുടുംബവും ശിങ്കിടികളുമാണെന്നും  ശ്രീനാരായണ സഹോദരധർമ്മവേദി വ്യക്തമാക്കി. കൂടാതെ എസ് എൻ ട്രസ്റ്റിലെ ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ സർക്കാർ ഇടപെടണമെന്ന് ശ്രീനാരായണ സഹോദരധർമവേദി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ എസ് എൻ ട്രസ്റ്റിൽ അംഗത്വം നൽകുന്നത് വെള്ളാപ്പള്ളി നടേശന്റെ ഇംഗിതത്തിന് നിൽക്കുന്നവർക്ക് […]

എസ്.എൻ.ഡി.പി നേതാവ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; മരിച്ചത് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്ഥൻ

സ്വന്തം ലേഖകൻ ആലപ്പുഴ :എസ്എൻഡിപി നേതാവിനെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് മുറിയിലാണ് മഹേശനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ വീട്ടിൽ നിന്നും തന്റെ സ്‌കൂട്ടറിലാണ് ഓഫിസിൽ എത്തിയത്. സ്‌കൂട്ടർ പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്.മഹേശനെ ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാട്ടുകാർ വിവമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് തുടർ നടപടി സ്വീകരിച്ചത്. മൈക്രോഫിനാൻസ്,സ്‌കൂൾ നിയമനം തുടങ്ങിയ നിരവധി കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന […]

വെള്ളാപ്പള്ളി – സുഭാഷ് വാസു പോര് മുറുകുന്നു : എഞ്ചിനീയറിങ്ങ് കോളജിന്റെ പേര് പുനർനാമകരണം ചെയ്തു ; ഗോകുലം ഗോപാലൻ പുതിയ ചെയർമാൻ

സ്വന്തം ലേഖകൻ ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിലുള്ള പോര് മുറുകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പേര് മാറ്റി. മഹാഗുരു ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നാണ് പുൻനാമകരണം. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് പകരം ഗോകുലം ഗോപാലനെ കോളജിന്റെ ചെയർമാനാക്കി നിയമിച്ചു. ഴിഞ്ഞ എട്ടാം തീയതി ഡയറക്ടർ ബോർഡ് യോഗം ചേർന്ന് സുഭാഷ് വാസുവും കൂട്ടരും ഗോകുലം ഗോപാലനെ ചെയർമാനാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ച് കോടി രൂപയുടെ […]

വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ പോര് മുറുകുന്നു ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി

  സ്വന്തം ലേഖകൻ ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ പോര് മുറുകുന്നു. എസ്എൻഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ പോരിനുറച്ച് കൂടുതൽ സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി മുഖ്യമന്ത്രിയെ സമീപിക്കും. അതേസമയം, ഈ മാസം 16 ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സുഭാഷ് വാസുവും സെൻകുമാറും ചേർന്ന് നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് സൂചന. ഒരിടവേളയ്ക്ക് ശേഷം, ഗോകുലം ഗോപാലനും സി കെ വിദ്യാസാഗറും, വെള്ളാപ്പള്ളിക്കെതിരെ പരസ്യ പോരിന് ഇറങ്ങുകയാണ്. ഇവർ നേതൃത്വം […]

എസ്.എൻ.ഡി.പി ഭിന്നത ബിഡിജെഎസിലേക്കും ; സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു

  സ്വന്തം ലേഖകൻ ആലപ്പുഴ: എസ്.എൻ.ഡി.പി ഭിന്നത ബിജെഡിസിലേക്കും. സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. ബിഡിജഎസ്സിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായ്ക്ക് അയച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനുമായി സുഭാഷ് വാസു അഭിപ്രായ ഭിന്നതയിലാരുന്നു. എസ്എൻഡിപിയിൽ വിമത നീക്കം ശക്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സുഭാഷ് വാസു അധ്യക്ഷനായിരുന്ന മാവേലിക്കര യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിടുകയും […]